ചെറിയപെരുന്നാൾ ആഘോഷത്തിൽ പങ്ക് ചേർന്ന് അഡ്വ.സജീവ് ജോസഫ്

Adv. Sajeev Joseph joins in the small festival celebration

ഇരിക്കൂർ : ചെറിയ പെരുന്നാൾ ആഘോഷിക്കുന്ന വിശ്വാസികളോടൊപ്പം ഇരിക്കൂറിന്റെ വിവിധ ഭാഗങ്ങളിൽ പെരുന്നാൾ ആഘോഷങ്ങളിൽ പങ്കുചേർന്നു ഇരിക്കൂർ ഡൈനാമോസ് ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹ്,ഇരിക്കൂർ വലിയ ജുമാഅത്ത് പള്ളി,സിദ്ദീഖ് നഗർ പള്ളി തുടങ്ങിയ പള്ളികൾ സന്ദർശിച്ചു വിശ്വാസികൾക്ക് ആശംസകൾ അറിയിച്ചു.

വിവിധ കേന്ദ്രങ്ങളിൽ യു പി അബ്ദുാഹ്മാൻ,ആർ പി നാസർ, കെ ഗഫൂർ ഹാജി, മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ ടി നസീർ സെക്രട്ടറിമാരായ എൻ വി ഹാരിസ് സിസി ഹിദായത്ത് സി പി നൗഷാദ്, പി കെ നൗഷീർ ,ജാസിർ തങ്ങൾ,സുറൂറുറഹ്മാൻ,കെ ടി സിയാദ് ഹാജി,കെ പി അസീസ് മാസ്റ്റർ, കെ മുഹമ്മദ്,അഷറഫ് ഹാജി മുനീർ കുന്നത്ത്,പി എം സനീർ,അഫ്സൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.
 

Tags