രാഹുൽ ഗാന്ധി ഇരിക്കുന്ന കൊമ്പ് മുറിക്കരുത്: അഡ്വ പി സന്തോഷ് കുമാർ
കണ്ണൂർ : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് സി.പി.ഐ രാജ്യസഭാ പാർലമെന്ററി പാർട്ടി ലീഡർ അഡ്വ: പി.സന്തോഷ് കുമാർ എം.പി പറഞ്ഞു. കണ്ണൂർ പ്രസ്ക്ളബ്ബിൽ മീറ്റ് ദ ലീഡർ പരിപാടിയിൽ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം..ഇടതു-ബി.ജെ.പി ഡീലെന്നുരാഹുൽ ഗാന്ധി പറയുന്നത് കേവലം നാലോ അഞ്ചോ വോട്ടുകൾ നേടാനുള്ള വെറും വാചകമടി മാത്രമാണ്. കേരളത്തിൽ വരുമ്പോൾ രാഹുലിന് പ്രത്യേക സിൻഡ്രോ മാണ്.
കളിയിക്കാവിള യോ പേട്ടയോ കടന്നു കഴിഞ്ഞാൽ അതു ബാധിക്കും. ഇന്ത്യാ മുന്നണിയുടെ ഭാഗമാണ് സി.പി.എമ്മും സി.പി.ഐയുമെല്ലാം ' സ്വന്തം മുന്നണിയിൽ ഇരിക്കുന്ന പാർട്ടികൾക്ക് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന മര്യാദകെട്ട വാദം ശരിയല്ല. ഇത്തരം വാദം ഉയർത്തുന്ന കോൺഗ്രസ് ദേശീയ നേതാക്കൾ ജനങ്ങൾക്ക് മുൻപിൽ അവഹേളിതരാകും.ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണ് ഇടതുപാർട്ടികളെന്ന് അവർ ഓർമ്മിക്കണം. രാഹുൽ മാങ്കൂട്ടത്തിലിന്റെ നിലവാരം രാഹുൽ ഗാന്ധിയിൽ നിന്നും ആരും പ്രതീക്ഷിക്കുന്നില്ല. എല്ലാ കാലത്തും ബി ജെ പി യുടെ പിന്തുണ വാങ്ങി ജയിക്കുന്ന ഒരാളാണ് രമേശ് ചെന്നിത്തല. ഇത്തവണ അദ്ദേഹത്തിന്റെ നിലയും പരുങ്ങലിലാണ്. ഒരു മത വർഗീയ വിധ്വംസക സംഘടനകളുമായുംതെരെഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഒരു ബന്ധവുമില്ല .
പോറ്റിയെ കേററിയേഎന്നു പാടുന്നവർ പോറ്റി പെറ്റമ്മയുടെ അടുത്തിരിക്കുന്നതിനെകൂടി പറയണം. കേരളത്തിൽ മൂന്നാമതും എൽ.ഡി.എഫ് അധികാരത്തിൽ വരുമെന്നും സന്തോഷ് കുമാർ പറഞ്ഞു . പ്രസ്ക്ളബ്പ്രസിഡൻറ് സി.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കബീർ കണ്ണാടിപറമ്പ് സ്വാഗതവുംട്രഷറർ കെ.സതീശൻ നന്ദിയും പറഞ്ഞു.
.jpg)


