കണ്ണൂർ ജില്ലാ പഞ്ചായത്തിൽ അഡ്വ. ബിനോയ് കുര്യൻ സി.പി.എം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനാർത്ഥി മത്സരിക്കും

Adv. Binoy Kurien will contest as CPM District Panchayat President candidate in Kannur District Panchayat.

കണ്ണൂർ : കണ്ണൂർ ജില്ലാ പഞ്ചായത്തിൽ അഡ്വ ബിനോയ് കുര്യൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി മത്സരിക്കും. പെരളശേരി ഡിവിഷനിൽ നിന്ന് ബിനോയ് കുര്യനെ മത്സരിപ്പിക്കാൻ സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിൽ ധാരണയായി. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളിൽ ആരും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കില്ല .

tRootC1469263">

മലയോര പ്രദേശത്ത് പാർട്ടിയുടെ യുവ മുഖങ്ങളിലൊന്നായ ബിനോയ് നിലവിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റാണ്. സി.പി. എമ്മിൻ്റെ സൗമ്യ മുഖങ്ങളിലൊരാളായ മിതഭാഷിയായ ഈ നേതാവ് വിവാദങ്ങളിൽ നിന്നും അകലം പാലിച്ചു കൊണ്ടുള്ള ശൈലിയാണ് ഭരണ- രാഷ്ട്രീയ പ്രവർത്തനത്തിൽ സ്വീകരിച്ചു വന്നിരുന്നത്. അതുകൊണ്ടുതന്നെ രാഷ്ട്രീയ എതിരാളികൾപ്പോലും അംഗീകരിക്കുന്ന വ്യക്തിത്വമാണ് ബിനോയിയുടെത്.

 മട്ടന്നൂർ പി. ആർ. എൻ. എസ്. എസ് കോളേജിൽ നിന്നും എസ്.എഫ്.ഐയിലൂടെയാണ് രാഷ്ട്രീയ രംഗത്തുവരുന്നത്. കോളേജ് യൂനിയൻ ചെയർമാനായിരുന്നു. പിന്നീട് ഡി.വൈ.എഫ്.ഐ ജില്ലാ നേതൃത്വത്തിലും സി.പി.എം ജില്ലാ കമ്മിറ്റിയിലുമെത്തി. ഏറെക്കാലം സിപി.എംഇരിട്ടി ഏരിയാ സെക്രട്ടറിയായും പ്രവർത്തിച്ചു.പേരാവൂരിൽ സണ്ണി ജോസഫിനെതിരെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ബിനോയ് കുര്യൻ രണ്ടായിരം വോട്ടിൻ്റെ നേരിയ വ്യത്യാസത്തിലാണ് പരാജയപ്പെട്ടത്.
 

Tags