തളിപ്പറമ്പിൽ അഡ്വ. അബൂബക്കർ അനുസ്മരണം ഫിബ്രുവരി 17 ന്


തളിപ്പറമ്പ : അഡ്വ. പി.പി അബൂബക്കർ ഫൗണ്ടേഷനും തളിപ്പറമ്പ് ബാർ അസോസിയേഷനും സംയുക്തമായി ഫിബ്രുവരി 17 ന് തളിപ്പറമ്പ് റിക്രിയേഷൻ ഹാളിൽ അഡ്വ. അബൂബക്കർ അനുസ്മരണം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കണ്ണൂർ ജില്ലാ ജഡ്ജി കെ. സോമൻ ഉദ്ഘാടനം ചെയ്യും. ബാർ അസോസിയേഷൻc പ്രസിഡൻ്റ് അഡ്വ. ടി. ദിലീപ് കുമാർ അധ്യക്ഷനാകും. പി. ഗംഗാധരൻ അനുസ്മരണ പ്രഭാഷണം നടത്തും. നല്ല അഭിഭാഷകനാകുക, നല്ല മനുഷ്യനാകുക എന്ന വിഷയത്തിൽ തളിപ്പറമ്പ് അഡീഷണൽ ജില്ലാ ജഡ്ജ് കെ.എൻ പ്രശാന്ത് പ്രഭാഷണം നടത്തും.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നിരവധി വിദ്യാർഥികൾക്ക് കൈത്താങ്ങായി മാറാൻ ഫൗണ്ടേഷന് സാധിച്ചിട്ടുണ്ടെന്നും വരും വർഷങ്ങളിൽ കൂടുതൽ പേർക്ക് വിദ്യാഭ്യാസ സഹായം നൽകാനും വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങളും ക്ലാസുകളും സംഘടിപ്പിക്കുമെന്നും ഫൗണ്ടേഷൻ ഭാരവാഹികൾ പറഞ്ഞു.

തളിപ്പറമ്പിൽ നടന്ന വാർത്താസമ്മേളനത്തിൽ അഡ്വ. ടി. ദിലീപ്കുമാർ, അഡ്വ. പി. മുഹമ്മദ് അനീഫ്, അഡ്വ. കെ.വി അബ്ദുൽ റസാഖ്, എം.കെ മനോഹരൻ, പി.പി കൃഷ്ണൻ, അഡ്വ. കെ.ഡി മാർട്ടിൻ എന്നിവർ സംബന്ധിച്ചു.