കണ്ണൂർ ലിറ്റററി ഫെസ്റ്റ് മൂന്നാം പതിപ്പിന് ഒക്ടോബർ രണ്ടിന് തുടക്കമാവും; സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

The third edition of the Kannur Literary Fest will begin on October 2; filmmaker Adoor Gopalakrishnan will inaugurate the event.

കണ്ണൂർ : കണ്ണൂർജവഹർലാൽ നെഹ്റു പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെൻറർ ആഭിമുഖ്യത്തിൽ നടക്കുന്ന കണ്ണൂർ ലിറ്റററി ഫെസ്റ്റ് മൂന്നാം പതിപ്പിന് ഒക്ടോബർ രണ്ടിന് തുടക്കമാവും. പുതുകാലം പുതുജീവിതം എന്നതാണ് ഫെസ്റ്റിവലിന്റെ പ്രമേയം. വൈകിട്ട് അഞ്ച്മണിക്ക് ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ലിറ്റററി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.കെ സുധാകരൻ എം.പി. വിശിഷ്ടാതിഥിയാവുംസംഘാടകസമിതി ചെയർമാൻ അഡ്വ: ടി.ഒ.മോഹനൻ എംഎൽഎ അധ്യക്ഷത വഹിക്കും. 

കലക്ടർ പി. വിഷ്ണുരാജ് മുഖ്യാതിഥിയെ ആദരിക്കും. ഫെസ്റ്റിവൽ ഡയറക്ടർ സി.വി.ബാലകൃഷ്ണൻ ആമുഖ ഭാഷണം നടത്തും.രണ്ടിന് രാവിലെ 10 മണിക്ക് ആദ്യ സെഷനിൽ ഗാന്ധിജിയുടെ സമകാലിക പ്രസക്തി വിഷയത്തിൽ എം. എൻ. കാരശ്ശേരി സംസാരിക്കും. 11 .30ന് ജെൻസി -കാലം കലാപം വിഷയത്തിൽ എൻ. പി. സജീഷും 2 മണിക്ക് എഴുത്തും ജീവിതവും വിഷയത്തിൽ ഡോ: സോണിയാ ചെറിയാൻ, ഡോ:എ.കെ. ജയശ്രീ എന്നിവരും 3.30ന് നിർമ്മിത ബുദ്ധി വിഷയത്തിൽ ജെ. പ്രഭാഷും സംസാരിക്കും. മൂന്നാം തീയതി രാവിലെ 10 മണിക്ക് 
മുഖാമുഖം പരിപാടിയിൽ ഫെസ്റ്റിവൽ ഡയറക്ടർ കൂടിയായ സി. വി. ബാലകൃഷ്ണൻ അടൂർ ഗോപാലകൃഷ്ണനുമാ യി സംവദിക്കും. 11 മണിക്ക് പരിസ്ഥിതി - കൃഷി - വിത്ത് വിഷയത്തിൽ പത്മശ്രീ ചെറുവയൽ രാമനും സി. ആർ. നീലകണ്ഠനും സംവാദം നടത്തും.

12 മണിക്ക് ജീവചരിത്രം - എഴുത്തും വായനയും സെക്ഷനിൽ ഡോ: കെ ശ്രീകുമാർ , ബൈജു ചന്ദ്രൻ എന്നിവർ പങ്കെടുക്കും. രണ്ട്മണിക്ക് ഡിജിറ്റൽ സിനിമ സെഷനിൽ ഡോ: സി എസ് വെങ്കിടേശ്വരൻ , പി. പ്രേമചന്ദ്രൻ , പി. കെ. സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും. 3. 30ന് കവിതയുടെ വർത്തമാനം വിഷയം സെഷനിൽ പി .രാമൻ, വി .എം . ഗിരിജ, എസ്. കലേഷ്, ഷീജ വക്കം എന്നിവർ പങ്കെടുക്കും. മൂന്നാം ദിവസമായ ഞായറാഴ്ച പത്തുമണിക്ക് അക്രമോത്സുകത - വ്യക്തിയിലും സമൂഹ മനസ്സിലും വിഷയത്തിൽ എ.ഹേമചന്ദ്രൻ ഐപിഎസ് സംസാരിക്കും. 
11 മണിക്ക് പത്രാധിപരുടെ അന്ത്യം  സെഷനിൽ ആർ. രാജഗോപാലും കെ. ജി.ജ്യോതിർഘോഷും പങ്കെടുക്കും. 

12 മണിക്ക് പ്രകാശിതമാകാത്ത പ്രസാധന മേഖല സെഷനിൽ കെ.ജെ. ജോണി, എ.വി. ശ്രീകുമാർ , കെ നൗഷാദ് എന്നിവരും 2 മണിക്ക് മലയാളത്തിന് അപ്പുറം ബംഗാളി മലയാളി ബന്ധങ്ങൾ- സാഹിത്യത്തിലും ജീവിതത്തിലും വിഷയത്തിൽ സുനിൽ ഞാളിയത്തും ബാലകൃഷ്ണൻ കൊയ്യാലും സംസാരിക്കും. മൂന്നുമണിക്ക് അരങ്ങും ജീവിതവും സെഷനിൽ പി. പി. കുഞ്ഞികൃഷ്ണൻ , രജിത മധു , ഗീത വർമ്മ എന്നിവരും പങ്കെടുക്കും 4 മണിക്ക് കേരളത്തിന്റെ ഈണങ്ങൾ സെഷനിൽ ഡോ: ശ്രീവൽസൻ .ജെ.മേനോൻ സംസാരിക്കും.5.15 ന് സമാപന സമ്മേളനം സാംസ്ക്കാരിക വകുപ്പ് മന്ത്രി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. അഡ്വ: ടി.ഒ.മോഹനൻ എം.എൽ.എ അധ്യക്ഷത വഹിക്കും. മേയർ അഡ്വ: പി. ഇന്ദിര, എം.പി.മാരായ അഡ്വ: പി.സന്തോഷ് കുമാർ ,ഡോ: വി.ശിവദാസൻ എന്നിവർ അതിഥികളാവും. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ അഡ്വ: ടി.ഒ.മോഹനൻ എംഎൽഎ ഫെസ്റ്റിവൽ ഡയറക്ടർ സി. വി. ബാലകൃഷ്ണൻ , ജവഹർലാൽ നെഹ്റു പബ്ലിക് ലൈബ്രറി വർക്കിങ് ചെയർമാൻ എം. രത്നകുമാർ സെക്രട്ടറി സുധീർ പയ്യനാടൻ , സംഘാടകസമിതി ട്രഷറർ കെ.പി.ജയ ബാലൻ എന്നിവർ പങ്കെടുത്തു.

Tags