പയ്യന്നൂർ മുളപ്ര പാലം പൊളിച്ച് പുതിയ പാലം നിർമ്മിക്കാൻ ഒരു കോടി രൂപയുടെ ഭരണാനുമതിയായി


പയ്യന്നൂർ : ചെറുപുഴ ഗ്രാമപഞ്ചായത്തിലെ മുളപ്ര പാലം പൊളിച്ച് പുതിയ പാലം നിർമ്മിക്കുന്നതിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ടി ഐ മധുസൂദനൻ എം.എൽ.എ അറിയിച്ചു.ചെറുപുഴ മുതുവം റോഡ് കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ഘട്ടത്തിൽ റോഡിന്റെ ഉയരം കൂടിയതിനാൽ മുളപ്ര പാലം റോഡ് താഴുകയും, ഇത് നിരവധി അപകടങ്ങൾക്ക് ഇടയാവുകയും ചെയ്തു.
കൂടാതെ 2022 ലെ മഴക്കാലത്ത് പാലത്തിന് ബലക്ഷയം ഉണ്ടാവുകയും പാലം പുതുക്കി പണിയേണ്ട ആവശ്യം ഉയർന്നുവരികയും ചെയ്തു. ഈ ഘട്ടത്തിലാണ് ടി ഐ മധുസൂദനൻ എം.എൽ.എ നിവേദനം നൽകിയത് പ്രകാരം 2023 -24 വർഷത്തെ സംസ്ഥാന ബഡ്‌ജറ്റിൽ ഒരു കോടി രൂപ വകയിരുത്തുകയും നിലവിൽ ഭരണാനുമതി ലഭിക്കുകയും ചെയ്തത്.

തദ്ദേശ സ്വയംഭരണ വകുപ്പ് എൻജിനീയറിംഗ് വിംഗിനാണ് നിർവ്വഹണ ചുമതല. സാങ്കേതിക നടപടികൾ പൂർത്തീകരിച്ച് പാലം പണി എത്രയും പെട്ടെന്ന് ആരംഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.