കേന്ദ്രസർക്കാർ നടപ്പാക്കുന്ന വികസന പദ്ധതികൾ കേരളം അട്ടിമറിച്ചു : അദീന ഭാരതി

Kerala has sabotaged the development projects implemented by the central government: Adeena Bharati

 കണ്ണൂർ : കേന്ദ്രസർക്കാർ നടപ്പാക്കുന്ന വികസന പദ്ധതികൾ കേരളം അട്ടിമറിച്ചുവെന്ന് മഹിളാമോർച്ച സംസ്ഥാന സെക്രട്ടറി അദീനഭാരതി. കണ്ണൂർ നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി സി. രഘുനാഥിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കണ്ണൂർ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച യുവസംവാദത്തിൽ സംസാരിക്കുകയായിരുന്നു അവർ.

 കേന്ദ്രസർക്കാർ സമൂഹത്തിലെ പാവപ്പെട്ടവർക്കായി നടപ്പിലാക്കുന്ന പല പദ്ധതികളും രാഷ്ട്രീയ എതിർപ്പിന്റെ പേരിൽ നടപ്പാക്കാതിരിക്കുകയോ നടപ്പാക്കുന്നവ പേര് മാറ്റുകയോ ചെയ്യുന്നു. സാധാരണക്കാർക്ക് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയാണ് ഇത് വഴി നഷ്ടമാകുന്നത്. വിദ്യാഭ്യാസ മേഖലയിലും ആരോഗ്യമേഖലയിലുമെല്ലാം കേരളത്തിന്റെ കുതിപ്പിന് തടയിടുന്ന നിലപാടാണ് കേരളം സ്വീകരിക്കുന്നതെന്നും അദീന ഭാരതി പറഞ്ഞു.

യുവമോർച്ച കണ്ണൂർ നോർത്ത് ജില്ലാ സെക്രട്ടറി അക്ഷയ് കൃഷ്ണ അധ്യക്ഷത വഹിച്ചു. എൻ ഡി എ കണ്ണൂർ മണ്ഡലം സ്ഥാനാർഥി സി രഘുനാഥ്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അർച്ചന വണ്ടിച്ചാൽ, സംസ്ഥാനസമിതിയംഗം യു.ടി. ജയന്തൻ, ജില്ലാ സെക്രട്ടറി കൃഷ്ണപ്രഭ, മഹിളാ മോർച്ച ജില്ലാ അധ്യക്ഷ എ. ജയലത,  ബിനിൽ കണ്ണൂർ, ആസാദ് ശശീന്ദ്രൻ,  കെ.പി. കിരൺ   എന്നിവർ സംസാരിച്ചു.

Tags