കേരള ഗവ: അഡീഷണൽ സെക്രട്ടറി പി.നന്ദകുമാർ സർവീസിൽ നിന്നും വിരമിക്കുന്നു


കണ്ണൂർ : മുൻ മലബാർ ദേവസ്വം ബോർഡ് കമ്മീഷണറും കേരള ഗവ: അഡീഷണൽ സെക്രട്ടറിയുമായ പി.നന്ദകുമാർ ഫെബ്രുവരി 28 ന് സർവീസിൽ നിന്നു വിരമിക്കും.
നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറിയും കോഴിക്കോട് നോർക്ക റൂട് സ് സർട്ടിഫിക്കറ്റ് ഓതൻ്റിക്കേഷൻ ഓഫീസറുമാണ്. 1996 ൽ മൃഗസംരക്ഷണ വകുപ്പിൽ ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടറായി സർവ്വീസിൽ പ്രവേശിച്ച നന്ദകുമാർ കണ്ണൂർ ജില്ലാ ദാരിദ്യ ലഘൂകരണ യൂനിറ്റിലും കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിലും പിന്നീട് പൊതുഭരണ വകുപ്പ് അസിസ്റ്റൻ്റ് സെക്രട്ടറി, റീജ്യണൽ പെർഫോമൻസ് ഓഡിറ്റ് വിഭാഗത്തിൽ ഓഡിറ്റർ, കേരള ബീഡി തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഫിനാൻസ് ഓഫീസർ, റീജ്യണൽ എക്സിക്യൂട്ടീവ് ഓഫീസർ, സെക്രട്ടറിയേറ്റ് വ്യവസായ വകുപ്പിൽ സെക്ഷൻ ഓഫീസർ, റവന്യൂ വകുപ്പ് അണ്ടർ സെക്രട്ടറി, കാസറഗോഡ് ജില്ലാ പഞ്ചായത്ത് ഓഫീസിൽ ഫിനാൻസ് ഓഫീസർ ,ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നിങ്ങനെയും പ്രവർത്തിച്ചിട്ടുണ്ട്.
കണ്ണാടിപ്പറമ്പ് സ്വദേശിയാണ്. കല്യാശേരി ഗവ: വിഎച്ച്എസ്എസ് പ്രിൻസിപ്പാൾ എം.മഞ്ജുളയാണ് ഭാര്യ.വിദ്യാർത്ഥികളായ നൻമ, വെൺമ എന്നിവരാണ് മക്കൾ.