ബ്രെയിക്ക് ടെസ്റ്റിന് പരാജയപ്പെട്ടാൽ 400 രൂപ അധികഫീസ് : ഗതാഗത മന്ത്രിക്കും,കമ്മീഷണർക്കും എ.കെ.എസ്.എ ടി. യു പരാതി നൽകി

ബ്രെയിക്ക് ടെസ്റ്റിന് പരാജയപ്പെട്ടാൽ 400 രൂപ അധികഫീസ് : ഗതാഗത മന്ത്രിക്കും,കമ്മീഷണർക്കും എ.കെ.എസ്.എ ടി. യു പരാതി നൽകി
Additional fee of Rs 400 if you fail the brake test AKSA TU files complaint with Transport Minister and Commissioner
Additional fee of Rs 400 if you fail the brake test AKSA TU files complaint with Transport Minister and Commissioner

കണ്ണൂർ :ബ്രെയിക്ക് ടെസ്റ്റിൽ പരാജയപ്പെട്ട ഓട്ടോറിക്ഷകൾ വീണ്ടും ഫിറ്റ്നസിനായി എത്തുമ്പോൾ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ഷൻ ഫീയായി 400 രൂപ നിശ്ചയിച്ചപുതിയ സർക്കാർതീരുമാനം അടിയന്തിരമായും പിൻവലിക്കണമെന്ന്  ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന ഗതാഗതമന്ത്രിക്കും, ട്രാൻ: കമ്മീഷണർക്കും ഓൾ കേരള സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളിയൂണിയൻ (AKS A TU - HMS) സംസ്ഥാന ജന: സെക്രട്ടറി എൻ. ലക്ഷ്മണൻ നിവേദനം നൽകി.

tRootC1469263">

ഓട്ടോറിക്ഷകൾക്ക് ഫിറ്റ്നസ് ഇൻസ്പെക്ഷൻഫീയായി  600 രൂപയും, സർവ്വീസ് / യൂസർ ചാർജ്ജായി 60 രൂപയുമായിരുന്നു മോട്ടോർ വാഹന വകുപ്പ് ഇതുവരെ ഈടാക്കി വന്നത്.  ഇൻസ്പെക്ഷനിൽ പരാജയപ്പെട്ടാൽ അത് പരിഹരിച്ച് വീണ്ടും ഇൻസ്പെക്ഷനായി പോകുന്നതിന് സി.എഫിന്റെ കാലാവധി വരെ യാതൊരുവിധ അധിക ഫീസും / ഫൈനും ഇതുവരെ ഈടാക്കിയിരുന്നില്ല.

എന്നാൽ ബ്രെയിക് ടെസ്റ്റിൽ  പരാജയപ്പെട്ട ഓട്ടോറിക്ഷകൾ വീണ്ടും  ഇൻസ്പെക്ഷന് ഹാജരാകുമ്പോൾ 400 രൂപ കൂടി ഇൻസ്പെക്ഷൻഫീസായി ഇപ്പോൾ അടക്കേണ്ടി വരികയാണ്.( ഇൻസ്പെക്ഷൻപരാജയപ്പെട്ടവർവീണ്ടും ബ്രെയ്ക്ക് ടെസ്റ്റിന് പോകുന്നതിനായി ഓരോ പ്രാവശ്യവും 400 രൂപ വീതം) സർക്കാറിന്റെപുതിയ തീരുമാനം മൂലം തൊഴിലാളികൾക്ക് വളരെയേറെ സാമ്പത്തിക പ്രയാസങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ഫിറ്റ്നസിൽ പരാജയപ്പെടുന്ന ഓട്ടോറിക്ഷകൾക്ക് പുതുതായി ഏർപ്പെടുത്തിയ ഇൻസ്പെക്ഷൻ ഫീസ് ഒഴിവാക്കി പഴയ രീതി തന്നെ തുടരാൻ ആവശ്യമായ നടപടികൾസ്വീകരിക്കണമെന്നു ഗതാഗത മന്ത്രിക്കും , ട്രാൻ: കമ്മീഷണർക്കും നൽകിയ നിവേദനത്തിൽ എ.കെ.എസ്.എ.ടി.യുസംസ്ഥാന ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു

Tags