കണ്ണൂർ പ്രകൃതി ഭംഗിയുടെ നാട് :ഗ്രാൻഡ് നാച്വറ നടി ശ്വേതാ മേനോൻ നാടിന് സമർപ്പിച്ചു
മട്ടന്നൂർ: കണ്ണൂരുകാർ പ്രകൃതിയോട് ഏറ്റവും അടുത്ത് നിൽക്കുകയും അതിൻ്റെ ഭാഗമായി ജീവിക്കുകയും ചെയ്യുന്ന ജനങ്ങളാണെന്ന് പ്രശസ്ത നടിയും താരാ സംഘടനയായ അമ്മ പ്രസിഡൻ്റുമായ ശ്വേതാ മേനോൻ പറഞ്ഞു.മട്ടന്നൂരിൽ 40 വർഷത്തോളം ആരോഗ്യ മേഖലയിൽ പ്രവർത്തിച്ചു വരുന്ന ആശ്രയ സ്പെഷ്യാലിറ്റി ഹോസ്‌പിറ്റലിന്റെ പുതിയൊരു സംരംഭമായ ഗ്രാൻഡ് നാച്ചുറ കൺവെൻഷൻ സെന്റർ ഉദ്ഘാടനo ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ശ്വേത .
കണ്ണൂർ എപ്പോഴും വരാൻ ഇഷ്‌ടപ്പെടുന്ന ഒരാളാണ് താൻ.മറ്റെവിടെയും കാണാത്ത പച്ചപ്പും പ്രകൃതി ഭംഗിയും ഇവിടുത്തെ ക്ഷേത്രങ്ങൾക്കുണ്ട്. മട്ടന്നൂരിലെ ജനങ്ങൾക്കുള്ള ഗിഫ്റ്റാണ് ഗ്രാൻഡ് നാച്വറ. ഭാവിയിൽ ഇവിടെ സിനിമാ ഷൂട്ടിങ്ങും ചലച്ചിത്ര താരങ്ങളുമെത്തട്ടെയെന്നും ശ്വേതാ മേനോൻ പറഞ്ഞു ചടങ്ങിൽ മട്ടന്നൂർ നഗരസഭാ ചെയർമാൻ ഷാജിത്ത് മാസ്റ്റർ അധ്യക്ഷനായി. സി. സദാനന്ദൻ മാസ്റ്റർ എം.പി,മുൻ മന്ത്രി മാരായ പി കെ ശ്രീമതി , കെ കെ ശൈലജ,മാനേജിങ് പാർട്ണർമാരായ ഡോക്ടർ സുധീർ, ഡോക്ടർ സുചിത്ര സുധീർ വിവിധ രാഷ്‌ട്രീയ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
.jpg)

