കൊട്ടിയൂരിൽ നടൻ ജയസൂര്യയുടെ കൂടെ വന്നവർ ദേവസ്വം ഫോട്ടോഗ്രാഫറെ മർദ്ദിച്ച സംഭവം, മൂന്ന് പേർക്കെതിരെ കേസ്
Updated: Jun 27, 2025, 19:18 IST


കണ്ണൂർ :' കൊട്ടിയൂരിൽ നടൻ ജയസൂര്യയുടെ കൂടെ വന്നവർ ദേവസ്വം ഫോട്ടോഗ്രാഫറെ മർദ്ദിച്ച സംഭവത്തിൽ 3 പേർക്കെതിരെ കേസ് എടുത്തു. കേളകം പോലീസാണ് കണ്ടാലറിയാവുന്ന 3 പേർക്കെതിരെ കേസ് എടുത്തത്.
ഇന്ന് രാവിലെ കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ കൂടെ വന്നവർ ഫോട്ടോഗ്രാഫറെ മർദിച്ചെന്ന് പരാതി നൽകിയിരുന്നു. ദേവസ്വം ഫോട്ടോഗ്രാഫർ സജീവ് നായർക്കാണ് മർദനമേറ്റത്.
tRootC1469263">ജയസൂര്യക്ക് ഒപ്പമുണ്ടായിരുന്നവർ ഫോട്ടോയെടുക്കുന്നത് തടഞ്ഞ് മർദിച്ചെന്നാണ് പരാതി. ക്ഷേത്രത്തിലെ ഔദ്യോഗിക ചടങ്ങുകളുടെ ദൃശ്യങ്ങൾ പകർത്താൻ ദേവസ്വം ബോർഡ് നിയമിച്ചയാളാണ് സജീവ് നായർ. ദേവസ്വം ഓഫീസിൽ വെച്ചായിരുന്നു മർദനം.