കേളകത്തെ ബെന്നി തോമസ് ചികിത്സ സഹായ ലോട്ടറിയുടെ പേരിൽ മൂന്ന് കോടി തട്ടിയത് അന്വേഷിക്കമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ

Action committee office bearers have demanded an investigation into the swindling of three crore rupees under the guise of a medical aid lottery for Benny Thomas from Kelakam.

കണ്ണൂർ: ഭാര്യയുടെഅസുഖത്തിന്റെ പേരിൽ ലോട്ടറിചൂതാട്ടം നടത്തുകയും ജനങ്ങളെ ചതിക്കുകയും ചെയ്തവ്യക്തിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ റൂറൽ പോലീസ് സൂപ്രണ്ടിന് പരാതി നൽകിയതായി ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ കണ്ണൂർ പ്രസ്.  ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 ഭാര്യയുടെ കാൻസർ ചികിത്സക്ക് പണം കണ്ടെത്താനെന്ന് പറഞ്ഞ് കേളകം അടയ്ക്കാ തോടിലെ ബെന്നി തോമസ് ലോട്ടറി ടിക്കറ്റ് പോലുള്ള കൂപ്പൺഅടിച്ചിറക്കി 1500 രൂപ വെച്ച് മൂന്ന് കോടി രൂപയോളം തട്ടിപ്പ് നടത്തിയ സംഭവം പൊലിസ് സമഗ്രമായി അന്വേഷിക്കണം. 2025ഡിസംബർ 20 ന് നറുക്കെടുക്കുമെന്ന് പറഞ്ഞാണ് കൂപ്പൺ വിതരണം ചെയ്തത്. ഇദ്ദേഹത്തിന്റെ വാഹനങ്ങളും വീടുംഉൾപ്പെടെയുള്ള സ്വത്തുക്കളുമാണ് സമ്മാനങ്ങളായി നൽകുമെന്ന് പറഞ്ഞിരുന്നത്. എന്നാൽ നറുക്കെടുപ്പിന്റെ തലേ ദിവസം ലോട്ടറി വകുപ്പ് എത്തി ഇത് തടഞ്ഞിരുന്നു. അതിനാൽ നറുക്കെടുപ്പ് നടന്നില്ല. 

ലോട്ടറിവകുപ്പ് തടഞ്ഞത് കൊണ്ടാണ് നറുക്കെടുപ്പ് നടക്കാതെ പോയതെന്നും അദ്ദേഹം നിരപരാധിയാണെന്നുമാണ് എല്ലാവരും കരുതിയതെന്നും കുറച്ചു നാൾ കഴിഞ്ഞപ്പോൾ പോലീസ് പിടിച്ചെടുത്തുവെന്ന് പറഞ്ഞിരുന്ന ഒരു വാഹനം ബെന്നി തോമസ് വിൽപനക്ക് വെച്ച് കൊണ്ടുള്ള ഫെയ്‌സ്ബുക്ക്പരസ്യംകണ്ടപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതാണെന്നും മനസ്സിലായതെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. പ്രവാസികളിൽ നിന്നും രാജ്യത്തെ മറ്റ് സംസ്ഥാനത്തുള്ളവരിൽ നിന്നും സമാന രീതിയിൽ തട്ടിപ്പ് നടത്തീട്ടുണ്ടെന്നാണ് മനസ്സിലാക്കാൻ കഴിയുന്നതെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു. വാർത്താ സമ്മേളനത്തിൽ ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ ടി.കെ ഹാരിസ്, പ്രവീൺ കൃഷ്ണൻ, എ.ബി ഷമിത്ത്, ടി. പ്രശോഭ് എന്നിവർ പങ്കെടുത്തു.

Tags