വികസന നേട്ടങ്ങളുടെ കരുത്തിൽ എൽഡിഎഫ് ; ശ്യാമള ടീച്ചർക്ക് മണ്ഡലത്തിൽ ആവേശകരമായ സ്വീകരണം

LDF on the strength of achievements; Shyamala teacher receives enthusiastic welcome in the constituency

 തളിപ്പറമ്പ് : നാടിനെ മാറ്റിമറിച്ച എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ മണ്ഡലമൊട്ടാകെ ചർച്ചയായിരിക്കെ, അതിന്റെ തുടർച്ച ഉറപ്പാക്കാൻ വോട്ട് തേടി സ്ഥാനാർഥി പി.കെ ശ്യാമള ടീച്ചർ ജനങ്ങളിലേക്കെത്തി. ക്ഷേമപെൻഷൻ, ദേശീയപാത വികസനം, പവർ ഹൈവേ, ആശുപത്രികളും സ്കൂൾ കെട്ടിടങ്ങളും തുടങ്ങി വിവിധ പദ്ധതികൾ ചൂണ്ടിക്കാട്ടിയാണ് പ്രചാരണം മുന്നേറുന്നത്.

കൊന്നപ്പൂക്കൾ നൽകിയാണ് പല സ്വീകരണ കേന്ദ്രങ്ങളിലും പികെ ശ്യാമളയെ വരവേറ്റത്. തിങ്കളാഴ്ച കരിമ്പം പനക്കാട് ആരംഭിച്ച പര്യടനം ചെപ്പന്നൂൽ, കോൾത്തുരുത്തി, കോൾമൊട്ട, തലുവിൽ കുന്നുംപുറം, തളിയിൽ എൽ.പി സ്കൂൾ, മുതിരക്കാൽ, നെല്ലിയോട്ട്, കുറ്റിപ്പുറം, അഞ്ചാംപീടിക ദേവർകുന്ന്, മോറാഴ സെൻട്രൽ സൗത്ത് എന്നിവിടങ്ങളിലൂടെ കടന്ന് വെള്ളിക്കീലിൽ സമാപിച്ചു.

LDF on the strength of achievements; Shyamala teacher receives enthusiastic welcome in the constituency

സ്വീകരണകേന്ദ്രങ്ങളിൽ നടി നിഖില വിമൽ ഉൾപ്പെടെ എൽഡിഎഫ് നേതാക്കളായ കെ.സി ഹരികൃഷ്ണൻ, കെ സന്തോഷ്, എൻ അനിൽകുമാർ, ഷിബിൻ കാനായി, പി പ്രശോഭ്, സി.കെ ഷോന, പി മുഹാസ്, ടി.പി അഖില, വി സതീദേവി, മീത്തൽ കരുണാകരൻ, ടി.സി ജംഷീർ, മീരചന്ദ്രൻ, ഉത്തമൻ വേലിക്കാത്ത് എന്നിവർ സംസാരിച്ചു.