തളിപ്പറമ്പ് പൂമംഗലത്ത് വയോധികയുടെ സ്വർണമാല കവർന്ന പ്രതി തളിപ്പറമ്പ് പോലീസിന്റെ പിടിയിൽ

 accused who snatched an elderly woman's gold chain at Poomangalam

പൂമംഗലത്ത് തനിച്ച് താമസിക്കുന്ന വയോധികയുടെ സ്വർണമാല കവർന്ന പ്രതി തളിപ്പറമ്പ് പോലീസിന്റെ പിടിയിൽ. ഗൂഡല്ലൂർ നീലഗിരി സ്വദേശിയായ ഷിബിനാണ് അറസ്സിലായത്. പറവളത്തെ കെ കല്യാണിയുടെ ഒരു പവന്റെ സ്വർണ്ണമാല കഴിഞ്ഞ ജൂലൈയിലാണ് ഇയാൾ കവർന്നത്

 പൂമംഗലം   പറവളത്ത് തനിച്ചു താമസിക്കുന്ന കോളിയാടൻ കല്യാണിയുടെ ഒരു പവന്റെ സ്വർണ്ണമാലയാണ് ഇയാൾ കവർന്നത്.സമീപത്തെ വീട്ടിലേക്ക് എത്തിയതാണെന്ന വ്യാജേനെ വന്ന് വെള്ളം വേണമെന്ന് ആവശ്യപ്പെട്ട മോഷ്ടാവ് മാല പൊട്ടിച്ചെടുത്ത് കടന്നു കളയുകയായിരുന്നു. സമീപത്തെ വീട്ടിലെ ആളുകളെ അന്വേഷിച്ച് എത്തിയതാണെന്നും അവിടെ ആളില്ലാത്തതിന്നാൽ   വെള്ളം വേണമെന്നും കല്യാണിയോട് ഇയാൾ ആവശ്യപ്പെടുകയായിരുന്നു. വെള്ളമെടുത്ത് തിരിച്ച് വന്നപ്പോൾ മോഷ്ടാവ് ക്ഷീണം ഉണ്ടെന്ന് പറഞ്ഞ് ചവിട്ടു പടിയിൽ കിടക്കുകയായിരുന്നു.
 
ജാതിക്ക വെള്ളത്തിൽ ഇട്ട് കുടിച്ചാൽ ആശ്വാസം കിട്ടുമെന്ന് പറഞ്ഞ്  കല്യാണി വീണ്ടും അകത്ത് പോയി തിരിച്ച് വന്നപ്പോഴാണ്  ബലം പ്രയോഗിച്ച്  മോഷ്ടാവ് കഴുത്തിൽ നിന്നും  മാല പൊട്ടിച്ചെടുത്തത്. കേസിൽ തളിപ്പറമ്പ്  പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.

മോഷണ സമയത്ത് ഇയാൾ തളിപ്പറമ്പിൽ കുലുക്കി സർബത്ത് കച്ചവടം നടത്തുകയായിരുന്നു. തുടർന്ന് വിവിധയിടങ്ങളിൽ കച്ചവടം നടത്തുന്നതിനിടെ തളിപ്പറമ്പ് പോലീസിന്റെ സമർത്ഥമായ അന്വേഷണത്തിലാണ് ഇയാളെ എറണാകുളത്ത് വച്ച് പിടികൂടാനായത്.കർണാടക ഗൂഡല്ലൂർ നീലഗിരി സ്വദേശിയായ
 ഇയാൾ മറ്റ് പല കേസുകളിലെയും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. 

സിഐ ശ്രീഹരി യുടെ നിർദേശ  പ്രകാരം എസ് ഐ സി ജി സാംസണിൻ്റെ നേതൃത്വത്തിൽ എസ് ഐമാരായ അബ്ദുൽ റൗഫ്,ടോമി, എ എസ് ഐ ഇബ്രാഹിം ശീരകത്ത് സി പി ഒ മഹേഷ്‌, അബ്ദുൽ അസീസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്

Tags