പ്രവചന മുറിയിൽ നിന്നും ജ്യോത്സ്യനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

Accused sentenced to life imprisonment and fine in the case of murder of astrologer in prediction room

വിചാരണ കോടതിയായ ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ഫിലിപ്പ്തോമസ് ആണ് ശിക്ഷ വിധിച്ചത്.

തലശേരി : പിണറായിലെ പാറപ്രത്ത്  ജോൽസ്യനെ വീട്ടിലെ പ്രവചന മുറിയിൽ അതിക്രമിച്ച് കടന്ന് കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ചു. വിചാരണ കോടതിയായ ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ഫിലിപ്പ്തോമസ് ആണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവും  25000 രൂപ പിഴയുമാണ് ശിക്ഷ . പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. പിണറായി പാറപ്രം കോളാട്ടെ ശിഖാലയത്തിൽ കുഞ്ഞിരാമൻ ഗുരുക്കളെ (72 ) ജോൽസ്യരുടെ പ്രവചന മുറിയിൽ  കുത്തി കൊലപ്പെടുത്തിയ. കേസിൽ എരഞ്ഞോളി കൂളിബാറിലെ കേളോത്ത് ഇസ്മയിലിന്റെ മകൻ സി.കെ.റമീസിനെ (48) യാണ് കോടതി ശിക്ഷിച്ചത്. വീട് കയറി ആക്രമത്തിന് 10 വർഷം കഠിന തടവും, 10000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ ഒരു മാസം അധിക തടവ് അനുഭവിക്കണം. പ്രതിപിഴ അടച്ചാൽ കൊല്ലപ്പെട്ടയാളുടെ ഭാര്യക്ക് നൽകണം ഇന്ത്യൻ നീതിന്യായ സംഹിതയിലെ449/ 30 2 എന്നിവ കുപ്പുകൾ പ്രകാരമാണ് ശിക്ഷ. 

tRootC1469263">

2012 ഫെബ്രുവരി നാലിന് വൈകുന്നേരമാണ് കേസിന്നാസ്പദമായ സംഭവം.ജോത്സ്യനെ കാണാനെത്തിയ പ്രതി മുറി തുറന്ന് അകത്ത് കടന്ന് കുത്തി പരുക്കേൽപ്പിക്കുകയും നിലവിളി കേട്ട് ഓടിയെത്തിയ മകനും മറ്റും ചേർന്ന് തലശ്ശേരി സഹകരണാശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സക്കിടയിൽ ഫെബ്രുവരി 26 ന് മരണമടയുകയും ചെയ്തുവെന്നാണ് കേസ്.പൂർവ്വ വിരോധമാണ് കൊലയ്ക്ക് കാരണമായി ആരോപിക്കുന്നത്.. മരിച്ച കുഞ്ഞിരാമന്റെ മകൻ എം.പി.വിപിൻ നൽകിയ പരാതിയെ തുടർന്നാണ് ധർമ്മടം പൊലിസ്  കേസെടുത്തത്. എം.നളിനി, ടി.വി.രൂപേഷ്, എം.പി.പ്രദീപ്, കോ-ഓപ്പ ഹോസ്പിറ്റൽ മാനേജർ ഒ.എം.ബാബു, പഞ്ചായത്ത് സെക്രട്ടറി വി.പി. ബാബുരാജ്, വില്ലേജ് ഓഫീസർ സുരേന്ദ്രൻ, ഡോ.ചന്ദ്രശേഖരൻ, ഡോ.സി.വി.രമേഷ്, ഫോറൻസിക് സർജൻ ഡോ.എസ്.ഗോപാലകൃഷ്ണപിള്ള പോലീസ് ഓഫീസർമാരായ പി.എം.സന്തോഷ്, ടി.ജയരാജൻ, നാസ്സർ, എം.പി.വിനോദ് തുടങ്ങിയവരാണ് കേസിലെ പ്രോസിക്യുഷൻ സാക്ഷികൾ.

Tags