കണ്ണൂരിൽ വിഷം കഴിച്ചു ചികിത്സയിലായിരുന്ന ചന്ദനക്കടത്ത് കേസിലെ പ്രതി മരിച്ചു

Accused in sandalwood smuggling case dies after consuming poison in Kannur
Accused in sandalwood smuggling case dies after consuming poison in Kannur

മയ്യില്‍: ചന്ദനക്കടത്ത് കേസില്‍ പ്രതിയായ മധ്യവയസ്‌ക്കന്‍ വിഷം കഴിച്ച് മരിച്ചു.കുറ്റിയാട്ടൂര്‍ പാവന്നൂര്‍കടവ് ബദരിയ മന്‍സിസിലെ സി.കെ.അബ്ദുള്‍നാസറാണ് (60) മരിച്ചത്.ഈക്കഴിഞ്ഞ ഫിബ്രവരി-23 ന് മൂന്ന് കിലോഗ്രാം ചന്ദനമുട്ടികളും 6.5 കിലോഗ്രാം ചെത്ത്പൂളുകളും സ്‌ക്കൂട്ടറില്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെ പാവന്നൂര്‍കടവില്‍ വെച്ച് അബ്ദുള്‍നാസറിനെയും സുഹൃത്തിനേയും വനംവകുപ്പ് അധികൃതര്‍ പിടികൂടിയിരുന്നു.

tRootC1469263">

ഈ കേസില്‍ ജയിലില്‍ റിമാന്‍ഡ് തടവുകാരനായിരുന്നു. ഇതിനെ തുടർന്ന്.ഈ മാസം 10 നാണ് വിഷം കഴിച്ചത്.ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെ ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് മരിച്ചത്.മയ്യിൽ പൊലിസ് ഇൻക്വസ്റ്റ് നടത്തി.
ജയിലില്‍ കിടക്കേണ്ടി വന്നതിന്റെ മാനസിക വിഷമത്തിലാണ് അസിഡ് പോലുള്ള വിഷം കഴിച്ചതെന്ന് പോലീസ് പറഞ്ഞു.ഭാര്യ: സുബൈദ.
മക്കള്‍: മുഹമ്മദ് നിസാം, നാസിം, നിഹാല്‍, ഫാത്തിമ, ഫാരിസ.

Tags