നെട്ടൂർ സ്വദേശിനിയെ ഗുരുതര പരിക്കേൽപ്പിച്ച ശേഷം ബന്ദിയാക്കി മോഷണം നടത്തിയ കേസിലെ പ്രതി അസമിൽ അറസ്റ്റിൽ


തലശേരി:വടക്കുമ്പാട് കൂളി ബസാറിൽ വാടകക്ക് താമസിക്കുന്ന ബാലം നെട്ടൂർ സ്വദേശിനിയെ വീട്ടിൽ കയറി ഗുരുതര പരിക്കേൽപ്പിക്കുകയും ബന്ദിയാക്കിയ ശേഷം സ്വർണാഭരണങ്ങൾ കവർച്ച നടത്തുകയും ചെയ്ത കേസിലെ പ്രതിയായ ജഷിദുൽ ഇസ്ലാമിനെ ധർമ്മടം പൊലീസ് അസമിൽ വെച്ച് പിടികൂടി.
പ്രതി വീട്ടമ്മയെആക്രമിച്ചതിനു ശേഷം ട്രെയിൻ വഴി കോഴിക്കോട് പോവുകയും അവിടെ നിന്നും ട്രെയിൻ വഴിയും മറ്റ് പല വാഹനങ്ങളിളുമായി തിരിച്ച് അസമിലേക്ക് എത്തുകയുമായിരുന്ന ' ഉടൻതന്നെ പൊലീസ് അസമിൽ പോയി ഒരു മാസത്തോളം പ്രതിയെ അന്വേഷിച്ചെങ്കിലും പ്രതി അവിടെ നിന്നും ത്രിപുരയിലെ വനമേഖലയിലേക്ക് പോയതുകൊണ്ട് അന്വേഷണ സംഘത്തിന് പിന്തുടരുവാൻ സാധിച്ചില്ല .
tRootC1469263">പ്രതി മൊബൈൽ ഫോൺ ഉപയോഗികാതിരുന്നതും അന്വേഷണത്തെ ബാധിച്ചു.പിന്നീട് രഹസ്യമായി അന്വേഷിക്കുകയും പ്രതി ഭാര്യയുടെ കൂടെ താമസിക്കുന്ന വിവരം ലഭിച്ചതിനെ തുടർന്ന് വീണ്ടും അസമിൽ ചെല്ലുകയും അസം പൊലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയുമായിരുന്നു. തലശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ധർമ്മടം എസ്.ഐ ഷജീമിന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒ സജിത്ത്.ഇ, സി.പി.ഒ ശ്രീലാൽ, സി.പി.ഒ രതീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
