കണ്ണൂരിൽ ചെക്ക് കേസിൽ ശിക്ഷിക്കപ്പെട്ടതിന് ശേഷം ഒളിവിൽ പോയ പ്രതിയെ അറസ്റ്റ് ചെയ്തു
Mar 30, 2026, 16:12 IST
കണ്ണൂർ :ചെക്ക് കേസിൽ ശിക്ഷിക്കപ്പെട്ടതിനു ശേഷം ഒളിച്ചു കഴിയുകയായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു ജയിലിലാക്കി. കക്കാട് കാപ്പിച്ചേരിവയലിൽ ഷീജാസിൽ സികെ ഷൈനേഷിനെയാണ് കണ്ണൂർ ജൂഡീഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് മൂന്നു മാസം തടവിന് ശിക്ഷിച്ചത്.ശിക്ഷ അനുഭവിക്കാതെ മുങ്ങിനടക്കുകയായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം കണ്ണൂർ ടൗൺ പോലീസ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലേക്ക് അയച്ചു. അഴീക്കോട് സ്വദേശി നിഷ നിവാസിൽ ഹരിദാസൻ ഗോപാലനെ ഇരുപത് ലക്ഷം രൂപയുടെ വണ്ടി ചെക്ക് നൽകി കബളിപ്പിച്ചുവെന്നായിരുന്നു കേസ്.
.jpg)


