പയ്യന്നൂരിൽ 10 ലക്ഷത്തിൻ്റെ റെയിൽവെ സിഗ്നൽ കേബിളുകൾ മോഷ്ടിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ
കണ്ണൂർ :പയ്യന്നൂരിൽ റെയിൽവേ നിർമാണ ജോലിക്കായി സൂക്ഷിച്ച 10 ലക്ഷത്തിൻ്റെ സിഗ്നൽ കേബിളുകൾ മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. പയ്യന്നൂർ കോറോം കൊക്കോട്ട് ആക്രി കടനടത്തുന്ന അസാം പൊങ്കോയ്ഗോൺ സ്വദേശികളായ അജീം ഉദ്ദീൻ (33), ജഹാനുദ്ദീൻ അലി (25) എന്നിവരെയാണ് ഇൻസ്പെക്ടർ രജീഷ് തെരുവത്ത് പീടികയിലിന്റെ നേതൃത്വത്തിൽ എസ്. ഐ. പി യദുകൃഷ്ണൻ, എസ്.ഐ. എൽ.ജബ്ബാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ നിതിൻ എന്നിവരടങ്ങിയ സംഘം പിടികൂടി അറസ്റ്റു ചെയ്തത്.
tRootC1469263">പയ്യന്നൂരിൽ റെയിൽവെസിഗ്നൽ ഇടുന്നതിനു വേണ്ടി സൂക്ഷിച്ച 10 ലക്ഷം രൂപവിലമതിക്കുന്ന കേബിളുകളാണ് പയ്യന്നൂരിൽ നിന്നും പ്രതികൾ മോഷ്ടിച്ചു കൊണ്ടുപോയത്. നിർമ്മാണ കമ്പനിയായ ഇ.ടു. ഇ റെയിൽ അധികൃതർ കവ്വായി പാലത്തിനു സമീപം കുഴിയെടുത്ത് അതിൽ ഇറക്കിവെച്ചിരുന്ന കേബിളുകളാണ് മോഷണം പോയത്. ഇക്കഴിഞ്ഞ ഒക്ടോബർ 15നും 31 നു മിടയിലാണ് സംഭവം. തുടർന്ന് കമ്പനി പ്രൊജക്ട് മാനേജർ ശ്രീഹരിസാബു പയ്യന്നൂർ പോലീസിൽ പരാതിനൽകി . കേസെടുത്ത പോലീസ്അന്വേഷണത്തിനിടെയാണ് പ്രതികളെ കോറോം കൊക്കോട്ട് വെച്ച് ഇന്ന് പുലർച്ചെ പോലീസ് പിടികൂടിയത്.
കേബിളിലെ ചെമ്പ് കമ്പി നീക്കിയെടുത്ത ശേഷം ബാക്കി ഭാഗങ്ങൾ രാത്രിയിൽ ഉപേക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മോഷ്ടാക്കൾ പോലീസ് പിടിയിലായത്. അതേസമയംറെയിൽവെ നിർമ്മാണ ജോലിക്കായി സൂക്ഷിച്ച 9 ലക്ഷത്തിൻ്റെ കേബിളുകളും പ്രതികൾ മോഷ്ടിച്ചു കൊണ്ടുപോയിരുന്നു. ചന്തേര സ്റ്റേഷൻ പരിധിയിൽ പിലിക്കോട് റെയിൽവെ ഓവർബ്രിഡ്ജിന് താഴെ ഇ.ടു. ഇ.കമ്പനിയുടെ 12 കോറിൻ്റെ 695 മീറ്റർ കേബിളും 24 കോറിൻ്റെ 365 മീറ്റർ കേബിളും 6 ക്വാഡിൻ്റെ 200 മീറ്റർ നീളമുള്ള കേബിളുമാണ് പ്രതികൾ കവർന്നത്. ഒക്ടോബർ 19 നും 31 നു മിടയിലാണ് മോഷണം നടന്നത്. തുടർന്ന് കമ്പനിയുടെ കീഴിലുള്ള കരാറുകാരൻ തമിഴ്നാട് കന്യാകുമാരി അഗസ്തീശ്വരത്തെ എസ്. രമേഷ് ചന്തേര പോലീസിൽ പരാതി നൽകിയിരുന്നു. കേസെടുത്ത പോലീസ് അന്വേഷണത്തിനിടെയാണ് മോഷ്ടാക്കൾ പയ്യന്നൂർ പോലീസിന്റെ പിടിയിലായത്.
.jpg)

