പട്ടാപ്പകൽ കൂത്തുപറമ്പ് നഗരത്തിലെ കടയിൽ നിന്നും 45,000 രൂപ കവർന്ന കേസിലെ പ്രതി അറസ്റ്റിൽ

Accused arrested in case of robbery of Rs 45000 from a shop in Koothuparamba city in broad daylight
Accused arrested in case of robbery of Rs 45000 from a shop in Koothuparamba city in broad daylight

കൂത്തുപറമ്പ് : കൂത്തുപറമ്പ് നഗര മധ്യത്തിലെ കടയിൽ നിന്നും പട്ടാപകൽ 45,000 രൂപ കവർന്ന കേസിലെ പ്രതി അറസ്റ്റിൽ 'മാലൂർ ശിവപുരം സ്വദേശി സലീന മൻസിൽ വിസി ഹാരിസിനെയാണ് കൂത്തുപറമ്പ് എ.സി.പി എം.പി ആസാദിൻ്റെ നിർദ്ദേശപ്രകാരം എസ്.ഐ ടി.എം വി പി നും സംഘവും അറസ്റ്റുചെയ്തത്. 

tRootC1469263">

ഇയാൾ നേരത്തെ പിടിച്ചു പറി - മോഷണ കേസുകളിൽ പ്രതിയാണെന്ന് പൊലിസ് അറിയിച്ചു. കൂത്തുപറമ്പ് നഗരത്തിലെ ഒരു കടയിൽ വെളിച്ചെണ്ണ വാങ്ങാനെന്ന വ്യാജേനെയെത്തിയ ഹാരിസ് മേശ വലിപ്പിൽ സൂക്ഷിച്ചിരുന്ന 45,000 രൂപയുടെ കറൻസി നോട്ടുമായി രക്ഷപ്പെടുകയായിരുന്നു. 

കടയുടമ നൽകിയ പരാതിയെ തുടർന്നാണ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. കടയ്ക്കു സമീപമുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാൻ കാരണമായത്.

Tags