കണ്ണൂർ നഗരത്തിലെ കംപ്യൂട്ടർ ഷോപ്പിൽ നിന്നും ലാപ്പ്ടോപ്പ് കവർന്ന കേസിലെ പ്രതി അറസ്റ്റിൽ
Jul 10, 2026, 18:07 IST
കണ്ണൂർ:കണ്ണൂർ നഗരത്തിലെ കമ്പ്യൂട്ടർ ഷോപ്പിൽ നിന്ന് ലാപ്ടോപ്പ് കവർന്ന കേസിൽ പ്രതി അറസ്റ്റിൽ.കൊണ്ടോട്ടി സ്വദേശി എംകെ ജിതിനെയാണ് ടൗൺ ഇൻസ്പെക്ടർ എസ് ബി കൈലാസ് നാഥിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്.
കണ്ണൂർ സ്റ്റേഡിയം കോർണറിലെ എച്ച് പി വേൾഡ് ഷോപ്പിൽ നിന്നാണ് 75000 രൂപ വിലവരുന്ന ലാപ്ടോപ്പ് കവർന്നത്. കണ്ണൂർ
ടൗൺ എസ് ഐ മാരായ ടി എം വിപിൻ, ഓമനക്കുട്ടൻ, സി പി ഒ മാരായ കിരൺ, ലതീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
.jpg)

