കണ്ണൂരിൽ റോഡരികിൽ നിർത്തിയിടുന്ന ലോറികളിലെ ബാറ്ററി മോഷണ കേസിലെ പ്രതികൾ അറസ്റ്റിൽ

Accused arrested in Kannur roadblock battery theft case
Accused arrested in Kannur roadblock battery theft case

മട്ടന്നൂർ : ചാവശ്ശേരിയിൽ നിർത്തിയിട്ട ലോറിയുടെ ബാറ്ററി മോഷണം നടത്തിയതുൾപ്പെടെ നിരവധി ലോറികളുടെ ബാറ്ററി മോഷണം നടത്തിയവരെ മട്ടന്നൂർ പൊലിസ് അറസ്റ്റു ചെയ്തു.  നാറാത്ത് സ്വദേശി മുഹമ്മദ്‌ നൗഷാദ് (37)മമ്മാക്കുന്ന് സ്വദേശി റമീസ് (43)എന്നിവരെയാണ് മട്ടന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രിയിൽ റോഡ് സൈഡിൽ നിർത്തിയിടുന്ന ലോറികളുടെ ബാറ്ററി യാണ് ഇവർ മോഷ്ടിക്കുന്നത്. 

tRootC1469263">

മോഷണ ശേഷം ബാറ്ററി വിൽപ്പന നടത്തുന്നതാണ് ഇവരുടെ രീതി.കണ്ണൂർ ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ ഈയടുത്തായി  നടന്ന ബാറ്ററി മോഷണങ്ങൾക്ക് പിന്നിൽ ഇവരാണെന്നു  തെളിഞ്ഞിട്ടുണ്ട്. കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ ബാറ്ററി മോഷണത്തിനു കേസെടുത്ത്അന്വേഷണം നടന്നു വരികയാണ്. .സിസി ടിവി കൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പൊലീസിന്റെ വലയിലാവുന്നത്.മട്ടന്നൂർ ഇൻസ്‌പെക്ടർ എം അനിലിൻ്റെ നേതൃത്വത്തിൽ എസ്ഐ പി.സജീവൻ സീനിയർ സിവിൽ പൊലീസ് ഓഫീസർ ജിനീഷ്, സിവിൽ പൊലിസ് ഓഫീസർ മാരായ രതീഷ്, ഷംസീർ അഹമ്മദ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Tags