വെള്ളിത്തിരയിൽ വേറിട്ട കഥാപാത്രമായ തിളങ്ങിയ ഇസ്‌മയിലെ തേടിയെത്തിയത് ദുരന്തം, കാറിടിച്ച് കൊല്ലപ്പെട്ടത് കണ്ണവത്തിൻ്റെ അഭിമാനമായ കലാകാരൻ

Tragedy befell Ismail, who shone on the silver screen as a unique character. The proud artist of Kannavathi was killed in a car accident.

കണ്ണവം : വെള്ളിത്തിരയി ൽ തിളങ്ങി ഏറെ പ്രേക്ഷകരുടെ കൈയ്യടി നേടിയെങ്കിലും ജീവിതത്തിൽ ദുരന്ത കഥാപാത്രമായി മാറുകയായിരുന്നു ഇസ്മയിലിൻ്റെ ജീവിതം കാഴ്ച്ചയിൽ ചെറിയവനെങ്കിലും വലിയ കലാകാരനായിരുന്നുകണ്ണവത്ത് കാറപകടത്തിൽ മരിച്ച രണ്ടു പേരിൽ ഒരാളായ ഇസ്മയിൽ. സ്വന്തമായി കിടപ്പാടമില്ലെന്നുള്ളതാ ണ് നാലടിയിൽ താഴെ മാത്രം പൊക്കമുള്ള ഇസ്മ യിലിനെ അസ്വസ്ഥനാക്കിയിരുന്നു. രണ്ടു പതിറ്റാണ്ട് മുൻപ് ഇറങ്ങിയ വിനയന്റെ ഹിറ്റ് ചിത്ര മായ അത്ഭുതദ്വീപ്കണ്ടിട്ടുള്ളവ ർ ഓർക്കുന്ന മുഖങ്ങളിലൊന്നാ ണ് കണ്ണവത്തെ ഇസ്മയിലിന്റേ ത്. മുൻനിര താരങ്ങളായ പൃഥ്വി രാജ്, ജഗതിശ്രീകുമാർ, ഗിന്നസ് പക്രു എന്നിവർക്കൊപ്പം അഭിന യിക്കാനായതിന്റെ അനുഭവം ഒരിക്കലും ഇസ്മയിലിന്റെ മനസ്സിൽ നിന്നും വിട്ടുമാറിയിട്ടില്ല.

 പിന്നീട് മ റ്റ് ചില സിനിമകളിൽ നിന്നും ഓ ഫർ വന്നെങ്കിലും ജീവിത സാഹചര്യം മോശമായതിനാൽ നിരസിക്കു കയായിരുന്നു.നാട്ടിൽ സിനിമാ താരമെന്ന പരിവേഷമുണ്ടെങ്കിലും അത്ര പകിട്ടുള്ളതായിരുന്നില്ല ഇസ്മയിലിന്റെ ജീവിതം. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാ ത്ത 55 കാരൻ വാടക വീട്ടിലാ ണ് ഇപ്പോഴും അന്തിയുറങ്ങിയിരുന്നത്. ചെറിയൊരു വീട് സ്വന്തമാ ക്കുകയെന്നതാണ് ജീവിതത്തി ലെ ഏറ്റവും വലിയ ആഗ്രഹമെന്ന് ഇസ്മയിൽ അടുപ്പമുള്ളവരോട് പറഞ്ഞിരുന്നു. എന്നാൽ ശരീരത്തിന്റെ പൊക്ക ക്കുറവ് കാരണം കാര്യമായ ജോ ലികളൊന്നും തന്നെ ചെയ്യാൻ ഇ സ്മയിലിന്സാധിക്കുന്നില്ല. ലോട്ട റി ടിക്കറ്റ് വിറ്റാണ് ഉപജീവനം ന ടത്തിയിരുന്നത്. കൊവിഡ് ആ രംഭിച്ചതോടെ അതും അസാധ്യ മായി മാറി ഇതോടെ മാസവാടകയായ ആയിരം രൂപ കൊടുക്കാൻ പോലും സാധിക്ക ആ അവസ്ഥയിലായിരുന്നു കുഞ്ഞൻ താരം. ഒറ്റമുറി വാടക വീട്ടിൽ വേ ണ്ടത്ര സൗകര്യമില്ലാതെ ഏറെക്കാലം ഒറ്റയ്ക്കായിരുന്നു കഴിഞ്ഞിരുന്നത്.

 കണ്ണവം ടൗണിൽ ടയർ കട നടത്തുന്ന ബാബു ഇസ്മയിലിൻ്റെ അടുത്ത സുഹൃത്തുക്കളിലൊരാളായിരുന്നു. പതിവായി വൈകുന്നേരങ്ങളിൽ ബാബുവിൻ്റെ കടയിൽ എത്തിചേരുന്ന ഇസ്മയിൽ നാട്ടു വർത്തമാനങ്ങളും കുശലങ്ങളും പറഞ്ഞ് ഒന്നിച്ചുള്ള ചായ കുടി കഴിഞ്ഞാണ് പിരിയാറുള്ളതെന്ന് നാട്ടുകാർ പറയുന്നു ഉറ്റ സുഹൃത്തുക്കളുടെ  ഇരട്ട മരണത്തിൽ നടുങ്ങിയിരിക്കുകയാണ് കണ്ണവത്തെ നാട്ടുകാർ.
കാറിടിച്ച് കാൽ നടയാത്രക്കാരായ സുഹൃത്തുക്കളാണ് അതിദാരുണമായി മരിച്ചത്.കണ്ണവം കൂടലിലെ ബാബു (45) കൈച്ചരിയിലെ ഇസ്‌മയിൽ(52) എന്നി വരാണ് മരിച്ചത് കണ്ണവം ടൗണിൽ ചൊവ്വാഴിച്ച വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബൈജു വർഗ്ഗീസ്, ജോണി ചിറമൽ എന്നവർ സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട അപകടത്തിൽ പെട്ടത്. അപകടത്തിൽ ബാബു സംഭവസ്ഥലത്തും ഗുരുതരമായി പരിക്കേറ്റ ഇസ്മയിൽ അശുപത്രിയിൽ വെച്ചുമാണ് മരിച്ചത് പേരാവൂർ ഭാഗത്തു നിന്നും കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തി പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം പൂർണമായി തകർന്നിട്ടുണ്ട്. കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുന്ന കാറിൻ്റെ അമിത വേഗതയാണ് അപകടത്തിനിടയാക്കിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

Tags