അൻവിതയുടെ അപകട മരണം വള്ളങ്ങാട് ഗ്രാമത്തെ ദുഃഖത്തിലാഴ്ത്തി
പാനൂർ: അൻ വിതയുടെ അപകട മരണത്തിൽ നടുങ്ങി വള്ളങ്ങാട് ഗ്രാമം.പാനൂർ വള്ളങ്ങാട് സ്വദേശിനിയായ അൻ വിത രാജേഷ് (19) ബംഗളൂരുവിലെ ഫ്ലാറ്റിലെ പാരപ്പെറ്റിൽ നിന്ന് അബദ്ധത്തിൽ താഴെക്ക് വീണാണ് മരിച്ചത്. പാനൂർ വള്ളങ്ങാട് വൈറ്റ് ഹൗസിൽ രാജേഷ് - വിനി ദമ്പതികളുടെ മകളാണ് അൻവിത ബംഗളൂരുവിൽ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയാണ് അൻവിത.
കുടുംബത്തോടൊപ്പം ബംഗളൂരു വൈറ്റ് ഫീൽഡ് സൗപർണിക സാൻവി അപ്പാർട്ട്മെൻ്റിൽ താമസിക്കുകയായിരുന്നു അൻവിത. ഞായറാഴ്ച രാത്രി കോളേജ് ഹോസ്റ്റലിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലുമായിരുന്നു. ഇതിനിടെയെത്തിയ ഗണേശ വിഗ്രഹ ഘോഷയാത്ര കാണാനായി ബാൽക്കണിയിലേക്ക് ഓടിയെത്തിയപ്പോഴാണ് നാലാം നിലയിലെ പാരപ്പെറ്റിൽ നിന്നു താഴെ വീണത്. ഉടൻ തന്നെ വൈദേഹി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പഠനത്തിൽ അസാമാന്യ മികവ് പുലർത്തിയ വിദ്യാർത്ഥിനിയായിരുന്നു അൻവിത. ഫ്രഞ്ച് ഭാഷ പഠിച്ച് വിദേശത്തേക്ക് പോകാനുള്ള ഒരുക്കത്തിലുമായിരുന്നു. യു.എസിൽ ഐ.ടി കമ്പനിയിൽ ജോലി ചെയ്തിരുന്ന രാജേഷ് മകളുടെ പഠനാർത്ഥമാണ് ബംഗളൂരുവിലേക്ക് മാറിയത്. അർജുൻ സഹോദരനാണ്.
.jpg)

