കണ്ണൂർ അഴീക്കോട് പടക്കം പൊട്ടിക്കുന്നതിനിടെ അപകടം; ഒൻപത് വയസുകാരന് ദാരുണാന്ത്യം
Updated: May 18, 2026, 15:45 IST
കണ്ണൂർ: അഴീക്കോട് പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഒൻപത് വയസ്സുകാരന് ദാരുണാന്ത്യം. അമൻ (9) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്. യുഡിഎഫ് ആഹ്ലാദ പ്രകടനത്തിനിടെ പുന്നക്കപ്പാറയിലെ ഗ്രൗണ്ടിൽകുട്ടികൾ പടക്കം പൊട്ടിക്കുന്നതിനിടെയാണ് അപകടം.
അപകടത്തിൽ അമന് ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് കുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടികളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അമന്റെ അപ്രതീക്ഷിത വിയോഗ വാർത്തയുടെ ഞെട്ടലിലാണ് അഴീക്കോട് പ്രദേശം. അപകടത്തിന്റെ കാരണങ്ങളെക്കുറിച്ചും പരിക്കേറ്റ മറ്റ് കുട്ടികളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിവരുന്നതേയുള്ളൂ.
.jpg)

