കേളകം കണിച്ചാറിൽ ഓട്ടോറിക്ഷ കൊല്ലിയിലേക്ക് മറിഞ്ഞുണ്ടായ അപകടം : വീട്ടമ്മയ്ക്ക് ദാരുണാന്ത്യം


കേളകം : കണിച്ചാർ മലയാ മ്പടിയിൽ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു. മണത്തണ ഓടം തോട് സ്വദേശിനി വെള്ളരിങ്ങാട്ട് പുഷ്പ (52)യാണ് മരിച്ചത്. ഐറിസ് ഓട്ടോമറിഞ്ഞാണ് വീട്ടമ്മ മരിച്ചത്. അപകടത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റിട്ടുണ്ട് ചൊവ്വാഴ്ച്ച വൈകിട്ട് മൂന്നരയോടെ ഏലപ്പീടിക മലയാമ്പടി റോഡിലാണ് അപകടം നടന്നത്. ഏലപ്പീടികയിലെ മരണവീട്ടിൽ സന്ദർശനം നടത്തി മടങ്ങിവരുമ്പോളാണ് അപകടം നടന്നത്.
കുത്തനെയുള്ള ഇറക്കം ഇറങ്ങുമ്പോൾ ബ്രേക്ക് നഷ്ടപ്പെട്ട് ഓട്ടോ 50 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്ക ഓടംതോട് സ്വദേശിനി പുഷ്പയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.
ഇവരെ കൂടാതെ ഡ്രൈവർ ചോലക്കൽ ഷൈജു, ചെറുപറമ്പിൽ ടീന , ലെയറ, ഷാൻ്റി , റിനി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചുങ്കക്കുന്ന് സെൻ്റ് കമില്ലസ് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കും ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ടവാഹനം പൂർണ്ണമായി തകർന്നിട്ടുണ്ട്.
