വാഹനാപകടത്തിൽ മരിച്ച മാധ്യമപ്രവർത്തകൻ രാഗേഷ് കായലൂരിനെ അനുസ്മരിച്ചു
Jun 30, 2025, 13:46 IST
കണ്ണൂർ : മട്ടന്നൂരിൽ വാഹനാപകടത്തിൽ മരിച്ച ദേശാഭിമാനി കണ്ണൂർ ബ്യൂറോ റിപ്പോർട്ട് രാഗേഷ് കായലൂരിനെ കണ്ണൂർ പ്രസ് ക്ളബ്ബ് അനുസ്മരിച്ചു.പ്രസ് ക്ളബ്ബ് ഹാളിൽ നടന്ന അനുശോചന സമ്മേളനത്തിൽ പ്രസ് ക്ളബ്ബ് പ്രസിഡൻ്റ് സി. സുനിൽകുമാർ അദ്ധ്യക്ഷനായി.
ദേശാഭിമാനി ന്യൂസ് എഡിറ്റർ പി.വി നാരായണൻ, പത്രപ്രവർത്തക യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രശാന്തൻ പുത്തലത്ത്, ജസ്ന ജയരാജ് എന്നിവർ സംസാരിച്ചു. പ്രസ് ക്ളബ്ബ് സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് സ്വാഗതം പറഞ്ഞു.
tRootC1469263">.jpg)


