പ്രകൃതിയെ തൊട്ടറിയാം ഫാം ടൂറിസത്തിലൂടെ: പാടിക്കുന്നിൽ ഏബിൾ വില്ലേജ് നാടിന് സമർപ്പിച്ചു

PadikunnuAble Village

മയ്യിൽ: പാടിക്കുന്നിൽ ഏബിൾ വില്ലേജ് പാർക്ക് രജിസ്ട്രേഷൻ- മ്യൂസിയം- പുരാവസ്തു- പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കെ വി സുമേഷ് എംഎൽഎ ചടങ്ങിന് അധ്യക്ഷത വഹിച്ചു.പ്രകൃതിസൗഹൃദമായ പുതിയ ടൂറിസം സാധ്യതകളിലേക്കാണ് ഏബിൾ വില്ലേജ് പാർക്ക് വഴി തുറക്കുന്നത്. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്നതാണ് പാർക്കിലെ സൗകര്യങ്ങൾ. 15 ഏക്കർ ഭൂമിയിലാണ് പാർക്ക് ഒരുക്കിയിരിക്കുന്നത്.

tRootC1469263">

വിദേശയിനം പക്ഷികൾ നിറഞ്ഞ പക്ഷി സങ്കേതം, ഒട്ടക സഫാരി, വളർത്തു മൃഗങ്ങളുടെ ശേഖരം, കുളത്തിൽ നിന്ന് മീനുകളെ ചൂണ്ടയിട്ട് പിടിക്കാനും അവ പാചകം ചെയ്ത് കഴിക്കാനുമുള്ള സൗകര്യവും ഏബിൾ വില്ലേജിലുണ്ട്. 200 രൂപയാണ് ഒരാൾക്ക് പ്രവേശന ഫീസ്. കാർഷിക സമൃദ്ധിയും പൂക്കളുടെ സൗന്ദര്യവും വീഡിയോ ഫോട്ടോഗ്രാഫിക്ക് തികച്ചും അനുകൂലമാണ്. പറശിനി കടവ് മുത്തപ്പൻ മടപ്പുരയിലേക്ക് പോകുന്നവർക്ക് ഇവിടം സന്ദർശിക്കാൻ എളുപ്പമാണ്. കുട്ടികൾക്കായി പ്രത്യേക റൈഡുകൾ പാർക്കുകൾ കഫ്റ്റീരിയ വടക്കെ മലബാറിൻ്റെ ചരിത്രവും സംസ്കാരവും പറയുന്ന ശിൽപ്പങ്ങൾ ചുമർ ചിത്രങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. പ്രകൃതി രമണീയമായ പശ്ചാത്തലം ആസ്വദിച്ചു കൊണ്ട് കോൺഫറൻസുകളും മീറ്റിങ്ങുകളും നടത്തുന്നതിനായി സ്റ്റേജ്, ശബ്ദ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

Tags