ടൂറിസം വികസനത്തിന് വഴി തേടി ആദികടലായി : വിവിധ മേഖലകളിൽ പങ്കെടുക്കുന്ന ടേബിൾ ടോക്ക് 21 ന്
കണ്ണൂർ: കണ്ണൂർ കോർപറേഷനിലെ ആദികടലായിയുടെ സമഗ്ര വികസനം ഫ്യൂച്ചർ ഓഫ് ആദികടലായി 'വികസന ടേബിൾ ടോക്' ജൂലായ് 21 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്യുമെന്ന് വാർഡ് കൗൺസിലറും കോർപറേഷൻ പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റിചെയർമാനുമായി റിജിൽ ചന്ദ്രൻ മാക്കുറ്റി കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കണ്ണൂർ കോർപ്പറേഷനിലെ ആദികടലായി ഡിവിഷൻ്റെ സമഗ്ര വികസനം ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന ഫ്യൂച്ചർ ഓഫ് ആദികടലായി വികസന ടേബിൾ ടോക് ആദികടലായി സി ഷെൽ ഹാരിസ് ബീച്ച് ഹോമിൽ വൈകിട്ട് അഞ്ച് മണിക്ക് മന്ത്രി ഉദ്ഘാടനം ചെയ്യും കോർപറേഷൻ
മേയർ അഡ്വ. പി. ഇന്ദിര അധ്യക്ഷത വഹിക്കും.
ലോകോത്തര ടൂറിസം സാധ്യതകൾ, മത്സ്യതൊഴിലാളി ക്ഷേമം, യുവജന ശാക്തീകരണം, സ്ത്രീ സൗഹൃദ വികസനം, പൊതുവിനോദ കേന്ദ്രങ്ങൾ, കായിക-ആരോഗ്യ പദ്ധതികൾ, സൗന്ദര്യവൽക്കരണം, വയോജന ക്ഷേമം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി ആദികടലായിയുടെ ഭാവിയെ രൂപപ്പെടുത്തുന്ന വിവിധ വിഷയങ്ങൾ ചർച്ചയാകുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ കൗൺസിലർ ആപ്പ്, കൗൺസിലർ കെയർ പദ്ധതി, കൗൺസിലർ ഭവന പദ്ധതി തുടങ്ങിയ ബൃഹത്ത് പദ്ധതികളുടെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും.
വിവിധ മേഖലകളിലെ അനുഭവസമ്പന്നരായ വ്യക്തികൾ, വ്യവസായ-വ്യാപാര പ്രമുഖർ, സാമൂഹിക-സാംസ്‌കാരിക നേതാക്കൾ, യുവജന പ്രതിനിധികൾ, ജനപ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ ചർച്ചയിൽപങ്കെടുക്കും. കണ്ണൂർ കോർപ്പറേഷനിൽ തന്നെ ആദ്യമായാണ് കൗൺസിലർ നേതൃത്വം നൽകി ഡിവിഷനിൽ ഇത്തരം വേറിട്ട പദ്ധതികൾക്ക് നേതൃത്വം നൽകുന്നതെന്നും തെരഞ്ഞെടുപ്പ് കാലയളവിൽ ഡിവിഷനിലെ ജനങ്ങൾക്ക് മുന്നിൽവെച്ച പ്രകടനപത്രികയിലെ ഓരോ പദ്ധതികളും നടപ്പാക്കുമെന്നും റിജിൽ ചന്ദ്രൻ മാക്കൂറ്റി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
.jpg)

