ആധാരം എഴുത്ത് അസോസിയേഷൻ കണ്ണൂർ ജില്ലാ കൺവെൻഷൻ 22 ന്


തളിപ്പറമ്പ : ആധാരം എഴുത്ത് അസോസിയേഷൻ കണ്ണൂർ ജില്ലാ കൺവെൻഷൻ 22 ശനിയാഴ്ച ധർമ്മശാലയിലെ ഇന്ത്യൻ കോഫി ഹൗസ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ തളിപ്പറമ്പിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 10 മണിക്ക് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് എം.വി രമേഷ് അധ്യക്ഷത വഹിക്കും. എം. വിജിൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. കണ്ണൂർ മുൻ മേയർ ടി.ഒ മോഹനൻ ഉന്നത വിജയികളെ അനുമോദിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി എ. അൻസാർ സംഘടനാ റിപ്പോർട്ടും, ജില്ലാ സെക്രട്ടറി പി.എസ് സുരേഷ് കുമാർ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ട്രഷറർ സി.പി അശോകൻ സംസ്ഥാന ചാരിറ്റി ഫണ്ട് വിശദീകരണവും ക്ഷേമനിധി ബോർഡ് അംഗം വി.വി ശശിമോൻ ക്ഷേമനിധി അവലോകനവും സംസ്ഥാന വൈസ് പ്രസിഡൻ്റ് ജില്ലാ പ്രവർത്തന അവലോകനവും നടത്തും.
ജില്ലയിലെ 23 യൂനിറ്റുകളിൽ നിന്നായി 350 പ്രതിനിധികൾ കൺവെൻഷനിൽ പങ്കെടുക്കും. ജില്ലാ കൺവെൻഷനോടനുബന്ധിച്ച് ശനിയാഴ്ച്ച ജില്ലയിലെ ആധാരം എഴുത്ത് ഓഫിസുകൾക്ക് അവധിയായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. തളിപ്പറമ്പിൽ നടന്ന വാർത്താ സമ്മേളനത്തിൽ പി.ഗംഗാധരൻ, എം.പി ഉണ്ണികൃഷ്ണൻ, കെ. വേണുഗോപാലൻ, ഗീതഇളമ്പിലാൻ എന്നിവർ പങ്കെടുത്തു.
