തലശേരിയിൽ ലഹരി വിൽപ്പനാ സംഘത്തിനായി വ്യാജ രേഖകൾ നിർമ്മിച്ചു നൽകുന്നവർ പിടിയിൽ ;500ലേറെ ആധാർ പാൻ കാർഡുകൾ പ്രതികളിൽ നിന്നും കണ്ടെത്തി

Individuals who forged documents for a drug-selling gang in Thalassery have been arrested; over 500 Aadhaar and PAN cards were seized from the accused.

തലശേരി: ലഹരി വിൽപനക്കും മറ്റ് തട്ടിപ്പുകൾക്കുമായി ബാങ്ക് അക്കൗണ്ടിനായി വ്യാജ രേഖകൾ നിർമ്മിച്ച രണ്ടംഗ സംഘം തലശേരിയിൽ അറസ്‌റ്റിൽ.വൻതോതിൽ വ്യാജ രേഖകൾ തയ്യാറാക്കിയ ലഹരി വിൽപന  സംഘത്തിന് ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ സഹായിക്കുന്ന രണ്ടംഗ സംഘത്തിനെയാണ് തലശേരി ടൗൺ പൊലിസ് പിടികൂടിയത്.

കാസർകോട് സ്വദേശി അബ്ദുൾറഹ്മാൻ, (42 ) എറണാകുളം സ്വദേശി റിഷാദ് (39) എന്നിവരെയാണ് എ എസ് പി ഡോ.എം നന്ദഗോപൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത് .500 ലേറെ ആധാർ, പാൻ കാർഡുകളും ഡ്രൈവിംഗ് ലൈസൻസും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ബംഗ്ളൂർ കേന്ദ്രികരിച്ചാണ് വ്യാപക വ്യാജ രേഖ നിർമ്മാണം നടത്തിയതെന്ന് പൊലിസ് പറഞ്ഞു.

 തെരുവിൽ അലയുന്നവരുടെ പേരിലും ബാങ്ക് അക്കൗണ്ടുകൾ സൃഷ്ടിച്ചതായി തെളിഞ്ഞു മരിച്ചയാളുകളുടെ പേരിലും അക്കൗണ്ടുകൾ നിർമ്മിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് തലശേരി എ.എസ് പി എം നന്ദഗോപൻ മാധ്യമങ്ങളോട് പറഞ്ഞു

Tags