കണ്ണൂർ മെഡിക്കൽ കോളേജ് പരിസരത്തു നിന്നും എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

A youth has been arrested with MDMA near Kannur Medical College
A youth has been arrested with MDMA near Kannur Medical College

പരിയാരം: എം.ഡി.എം.എയുമായി യുവാവിനെ കണ്ണൂർ മെഡിക്കല്‍ കോളേജ് പരിസരത്തു നിന്നും എക്‌സൈസ് പിടികൂടി. കടന്നപ്പള്ളി കക്കരക്കാവ് റോഡില്‍ സമീഹ് വീട്ടില്‍  അബ്ദുള്‍ സമീഹ് സാലു (25)നെയാണ് രാസലഹരിയായ 2.812 ഗ്രാം എം.ഡി.എം.എ സഹിതം അറസ്റ്റ് ചെയ്തത്. പാപ്പിനിശേരി എക്‌സൈസ് ഇന്‍പെക്ക്ടര്‍ ഇ.വൈ.ജസീറലിയും സംഘവുമാണ് എക്‌സൈസ് കമ്മിഷര്‍ സ്‌ക്വാഡ് അംഗം നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പരിസരത്ത് വെച്ച് ഇയാളെ പിടികൂടിയത്.

tRootC1469263">

പരിയാരം, പയ്യന്നൂര്‍, പഴയങ്ങാടി, മാതമംഗലം എന്നി സ്ഥലങ്ങളില്‍ യുവതി യുവാക്കള്‍ക്ക് ലഹരിമരുന്ന് വില്‍പ്പന നടത്തുന്നവരില്‍ പ്രധാനിയാണ് ഇയാളെന്ന് എക്‌സൈസ് പറഞ്ഞു.
ഇതര സംസ്ഥനങ്ങളില്‍ നിന്നും മയക്കുമരുന്ന് കൊണ്ടുവന്ന് മെഡിക്കല്‍ കോളേജ് പരിസരപ്രദേശങ്ങളിലാണ് കൂടുതലായും വില്‍പ്പന നടത്തിയിരുന്നത്.ചില അപ്പര്‍ട്ട് മെന്റുകള്‍ കേന്ദ്രികരിച്ച് ലഹരി ഉപയോഗവും വിതരണവും ഉണ്ടെന്നും ചില വിദ്യാര്‍ത്ഥികള്‍ ലഹരിക്ക് അടിമകളാണെന്നും ഇവരെ ഉപയോഗിച്ച് വില്‍പന നടത്താറുണ്ടെന്നും എക്‌സൈസിന്  വിവരം ലഭിച്ചിട്ടുണ്ട്.

അസി:എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് എം.പി.സര്‍വ്വജ്ഞന്‍, പ്രിവന്റീവ് ഓഫിസര്‍ ഗ്രേഡ് സി.പങ്കജാഷന്‍, വി.പി.ശ്രീകുമാര്‍, പി.പി.രജിരാഗ് കെ.രമിത്ത്, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ പി.ജിഷ എന്നിവരും റെയ്ഡ് നടത്തിയ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു

Tags