തളിപ്പറമ്പിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

A young man who was undergoing treatment died in a car accident in Taliparamba
A young man who was undergoing treatment died in a car accident in Taliparamba

തളിപ്പറമ്പ്: വാഹനാപകടത്തില്‍ പരിക്കേറ്റ് കഴിഞ്ഞ ആറു മാസത്തിലേറെയായി അബോധാവസ്ഥയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു. കുറ്റിക്കോലിലെ ടി.സി. രാഘവന്‍ നമ്പ്യാര്‍-എം.സി.സാവിത്രി ദമ്പതികളുടെ മകന്‍ എം.സി.ഗിരീഷ്‌കുമാറാണ് (41) മരിച്ചത്. 

2024 ജൂണ്‍ 7 ന് കുററിക്കോലില്‍ നടന്ന വാഹനാപകടത്തെ തുടര്‍ന്ന് ചെറുകുന്ന് മിഷന്‍ ആശുപത്രിയില്‍ അബോധവസ്ഥയില്‍ കഴിയുകയായിരുന്നു. സഹോദരങ്ങള്‍: നിഷ രാജേഷ്, മഞ്ജുഷ രാജേഷ്.