കണ്ണൂർ പഴയങ്ങാടിയിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം


അമിതവേഗതയിൽ എത്തിയ ഇന്നോവ കാർ ഹോട്ടലിന് സമീപം നിർത്തിയിട്ട ബൈക്കിൽ ഇടിച്ച് നിയന്ത്രണം വിട്ടാണ് രജീഷ് സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിച്ചത്
പഴയങ്ങാടി: പഴയങ്ങാടി- പാപ്പിനിശേരി കെ എസ് ടി പി റോഡിൽ നിയന്ത്രണം വിട്ട കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചെറുകുന്ന് കവിണിശേരി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. അമിതവേഗതയിൽ എത്തിയ ഇന്നോവ കാർ ബൈക്കിൽ ഇടിച്ചാണ് ബൈക്ക് യാത്രികൻ മരിച്ചത്.
ബുധനാഴ്ച്ച ഉച്ചയക്ക് രണ്ട് മണിയോടെയാണ് താവം പുന്നച്ചേരി സെൻ്റ് മെരീസ് എൽപി സ്കൂളിന് സമീപം അപകടം നടന്നത്. താവത്ത് ബാർബർ ഷോപ്പ് നടത്തുകയായിരുന്ന ചെറുകുന്ന് കവിണിശ്ശേരി സ്വദേശി വി വി രജീഷ് (36) ആണ് അപകടത്തിൽ മരിച്ചത്.
tRootC1469263">അമിതവേഗതയിൽ എത്തിയ ഇന്നോവ കാർ ഹോട്ടലിന് സമീപം നിർത്തിയിട്ട ബൈക്കിൽ ഇടിച്ച് നിയന്ത്രണം വിട്ടാണ് രജീഷ് സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിച്ചത്. ഉടൻ തന്നെ നാട്ടുകാർപരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സമീപത്തെ വീടിൻ്റെ മതിലിൽ ഇടിച്ച് തകർത്താണ് ഇന്നോവ കാർ നിന്നത്. മൃതദേഹം കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. പോസ്റ്റ് മോട്ടത്തിന് ശേഷം കവിണിശേരിയിൽ സംസ്ക്കാരം നടത്തി. ഒരു മാസം മുൻപാണ് രജീഷ് വിവാഹിതനായത്. ഭാര്യ: കാവേരി കുൻസൂർ .ശെൽവരാജൻ രാധാമണിദമ്പതികളുടെ മകനാണ്. സഹോദരൻ രാജേഷ്
