കണ്ണൂരിൽ വിവാഹ സത്കാര പാർട്ടിക്കിടെ മധ്യവയസ്ക്കൻ അടിയേറ്റു മരിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ

A young man has been arrested in Kannur in connection with the death of a middle-aged man who was beaten during a wedding reception

കണ്ണൂർ: വിവാഹ സത്ക്കാര പാർട്ടിക്കിടെ നടന്നമർദ്ദനത്തെ തുടർന്ന് പള്ളിക്കുന്ന് ധാന്യമിൽ ഉടമ പി.പി സുമേശൻ (54) മരണമടഞ്ഞ കേസിൽ പ്രതികളിൽ ഒരാൾ പിടിയിൽ. പള്ളിക്കുന്ന് സ്വദേശി ശരത്തി(38)നെയാണ് ടൗൺ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തത്‌.

കണ്ണൂർ സിറ്റികുറുവയിലെ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയവേയാണ് പ്രതി  പിടിയിലായത്. കേസിലെ മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. കേസിൽ മനഃപൂർവ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തത്.

മുഴുവൻ പ്രതികളെയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ  പള്ളിക്കുന്നിൽ പ്ര തിഷേധ പ്രകടനവും യോഗവും നടത്തി.

കേസിലെ പ്രതികളിലൊരാൾക്കെതിരെ കഴിഞ്ഞ ദിവസം ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതികളിലൊരാൾ രാജ്യം വിട്ട് പുറത്ത് പോകാൻ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ വിവിധ വിമാന താവളങ്ങ ളിൽ ഉൾപ്പെടെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്. അന്വേഷ ണത്തിൻ്റെ ഭാഗമായി പ്രതികളെന്ന് സംശയിക്കപ്പെടുന്നവ രുടെ വീടുകളിൽ ഉൾപ്പെടെ പൊലീസ് പരിശോധന ശക്തമാ ക്കിയിട്ടുണ്ട്.

Tags