കണ്ണൂരിൽ മദ്യ ലഹരിയിൽ വന്ദേഭാരതിന് നേരെ കല്ലേറിഞ്ഞ് ചില്ലു തകർത്ത കേസിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

A young man has been arrested in Kannur for pelting stones at the Vande Bharat Express while under the influence of alcohol shattering a windowpane

തോട്ടട: വന്ദേഭാരതിന് കല്ലെറിഞ്ഞ കേസിലെ പ്രതി പിടിയിൽ കണ്ണൂർ കടലായി സ്വദേ ശി സി.വി. ലിനീഷാ (36) ണ് പിടിയിലായത് ജൂലൈ 21ന് ഉച്ചയ്ക്ക് മൂന്ന രയോടെയാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനും സൗത്ത് റെയിൽവേ സ്റ്റേഷനും ഇടയിലായി വന്ദേഭാരതിന് നേരെ 
കല്ലേറുണ്ടായത്.

കല്ലേറിൽ മുൻഭാഗത്തെ കോച്ചിൻ്റെ ഗ്ലാസ് തകർന്നു സംഭവത്തിൽ കണ്ണൂർ റെയിൽവേ സംരക്ഷണസേന കേസെടുത്തിരുന്നു അന്വേഷണത്തിൻ്റെ ഭാഗമായി നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ ആർ.പി.എഫ്, റെയിൽവേ പോലീസ്, കണ്ണൂർ സിറ്റി പോലീസ് എന്നിവരുടെ നേതൃത്വ ത്തിൽ ഇതിനകം പരിശോധിച്ചിരുന്നു.

സംഭവ സ്ഥലത്തെ നിരവധി വീടുകൾ കേന്ദ്രീ കരിച്ചും നടത്തിയ പരിശോധനക്കൊടുവിലാണ് പ്രതി പിടിയിലായത്. റെയിൽവേ ട്രാക്കിന് സമീപമുള്ള ഒരു ഒ ഴിഞ്ഞ വീട്ടിൽ മദ്യപിച്ചവരെ ചോദ്യം ചെയ്‌തതോടെയാണ് സംഭവത്തിൻ്റെ ചുരുളഴിഞ്ഞത്. മദ്യപാനത്തിനിടെയുണ്ടായ വാക്തർക്കത്തിനൊടുവിൽ കുപിതനായ പ്രതി പുറത്തുപോയി ട്രെയിനിന് കല്ലെറിയുകയായിരുന്നുവെന്നാണ് മൊഴി.

Tags