ഒമാനിൽ വാഹനാപകടത്തിൽ കണ്ണൂർ മോറാഴ സ്വദേശിയായ യുവാവ് മരിച്ചു
Aug 23, 2026, 16:46 IST
മോറാഴ: ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ മോറാഴസ്വദേശിയായ യുവാവ് മരിച്ചു. മൊറാഴ കുമ്മനാട് മംഗാടൻതകത്ത് ഹൗസിൽ റിഷാദാ(39) ണ് മരിച്ചത്. ദീർഘകാലമായി ഒമാനിൽ കാർ ഗോ കമ്പിനി ജീവനക്കാരനാണ് റിഷാദ്.
പിതാവ്: അബ്ദുല്ല അസിക്കോടൻ്റകത്ത്,മാതാവ്: നസീമ മംഗാടൻറകത്ത് ഭാര്യ: സുലൈന. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ മസ്‌കത്ത് കെഎംസിസി കെയർ വിംഗിൻ്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു.
തിങ്കളാഴപുലർച്ചെ എത്തുന്ന വിമാനത്തിന് കോഴിക്കോട് വിമാന താവളത്തിലെത്തിക്കുന്ന മൃതദേഹം സ്വദേശമായ മോറാഴയിലെത്തിച്ച് സംസ്‌കരിക്കും.
.jpg)

