ടിക് ടോകിനെ ചൊല്ലി തർക്കം:ഷാർജയിൽ മാട്ടൂൽ സ്വദേശിയായ യുവാവ് കുത്തേറ്റു മരിച്ചു
Jun 2, 2026, 17:56 IST
കണ്ണൂർ:ഷാര്‍ജയിലെ അല്‍ നഹ്ദയിൽ കണ്ണൂർ സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ചു. മാട്ടൂൽ സ്വദേശിയായ ഇസ്മായില്‍ പൊന്നന്‍ തെക്കുമ്പാടാണ് മരിച്ചത്. ടിക്ടോക്കിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് വിവരം.
പ്രതി സഹപ്രവർത്തകനായ മലയാളിയാണെന്നാണ് വിവരം. സംഭവത്തില്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. ഉപ്പ തൈവളപ്പില്‍ ഇബ്രാഹിം മാട്ടൂല്‍, ഉമ്മ ജുബൈരിയ പൊന്നന്‍ തെക്കുമ്പാട്, ഭാര്യ :നജ്മുന്നിസ മാട്ടൂല്‍, സഹോദരങ്ങള്‍: ഇസ്ഹാഖ്, ജുബൈര്‍, ഹസീന.
.jpg)

