കണ്ണൂർ കേളകം സ്വദേശിയായ യുവാവ് ട്രെയിനിൽ നിന്നും വീണ് മരിച്ചു

A young man from Kelakam Kannur died after falling from a train

കേളകം: കേളകം ചെട്ടിയാംപറമ്പ് സ്വദേശിയായ യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു. ചെട്ടിയാ പറമ്പിലെ പുളിക്കൽ അരുണാ (33) ണ് മരിച്ചത്. ഇന്നലെ രാത്രി തൃശൂർ വടക്കാഞ്ചേരിക്ക് സമീപമായിരുന്നു അപകടം.

ട്രെയിനിന്റെ വാതിലിനരികിൽ നിന്ന അരുൺ പുറത്തേക്ക് തെറിച്ചു  വീഴുകയായിരുന്നു. അപകടം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ അരുണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ: അഞ്ജു. മക്കൾ .. ആദിഷ്, നൈനിക. അച്ഛൻ: പരേതനായ കുഞ്ഞുമോൻ. അമ്മ: രമണി. സഹോദരൻ: അമൽലാൽ. സംസ്കാരം തിങ്കളാഴ്‌ച രാവിലെ ഒരു മണിക്ക് ചെട്ടിയാംപറമ്പിലെ വീട്ടുവളപ്പിൽ.

Tags