സ്കൂട്ടറിൽ മയക്കുമരുന്നുമായി സഞ്ചരിക്കവെ കണ്ണൂർ സിറ്റി സ്വദേശിയായ യുവാവ് അറസ്റ്റിൽ
Nov 27, 2025, 06:20 IST
കണ്ണൂർ: വിൽപ്പനക്കായി കൊണ്ടുപോവുകയായിരുന്നനിരോധിത മയക്കുമരുന്നുമായി സ്കൂട്ടർ യാത്രക്കാരനായ യുവാവ് പിടിയിൽ. കണ്ണൂർ സിറ്റി സിപി വാർഡിലെ മുഹമ്മദ് സെയിൻ സംറീൻ (20) നെയാണ് കഞ്ചാവും ഹാഷിഷ് ഓയിലുമായി കണ്ണൂർ ടൗൺ പോലീസ് രാത്രികാല പെട്രോളിംഗിനിടെ പിടികൂടിയത്.
ബുധനാഴ്ച്ച പുലർച്ചെ കക്കാട് ശാദുലി പള്ളി റോഡിൽ വച്ചാണ് ടൗൺ എസ്ഐ ഇ വി വിനീതും സംഘവും ചേർന്ന് പിടികൂടിയത്. പ്രതിയിൽ നിന്ന് 24.880 ഗ്രാം കഞ്ചാവും 3.970 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. സീനിയർ സിപിഒ പി വി ബൈജു, സിപിഒ എ ഷിബിൻ എന്നിവരും മയക്കുമരുന്നുമായി യുവാവിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു
tRootC1469263">.jpg)

