മരം മുറിക്കുന്നതിനിടെ പരുക്കേറ്റ കണ്ണൂർ കക്കാട് സ്വദേശിയായ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു

A young man from Kakkad Kannur who sustained injuries while cutting down a tree, has died while undergoing treatment

കണ്ണൂർ: കക്കാട് സാധു കമ്പിനി റോഡരികിലെ മരം മുറിക്കുന്നതിനിടെയിൽ അപകടത്തിൽ പെട്ടു ചികിത്സയിലായിരുന്ന യുവാവ് മരണ മടഞ്ഞു. കക്കാട് തുണ്ടിയിൽ ഹൗസിൽ സജീറാ (40) ണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞത് ശനിയാഴ്ച്ച വൈകിട്ട് മരം മുറിക്കുന്നതിനിടെയിൽ മരത്തിന് മുകളിൽ കുടുങ്ങിയ സജീറിനെ കണ്ണൂരിൽ നിന്നും ഫയർഫോഴ്സെത്തിയാണ് താഴെ ഇറക്കി ആശുപത്രിയിലെത്തിച്ചത്.

എന്നാൽ ഗുരുതരമായി പരുക്കേറ്റ സജീർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരണമടയുകയായിരുന്നു. ഭാര്യയും മൂന്ന് മക്കളുമുള്ള കുടുംബത്തിൻ്റെ അത്താണിയായിരുന്നു യുവാവ്. തുണ്ടിയിൽ ഹൗസിൽ ഖാദറിൻ്റെയും സീനത്തിൻ്റെയും മകനാണ്. സഹോദരങ്ങൾ: ജംഷീർ , ജസീർ,അജീർ, കബീർ, ജാസിർ

Tags