വാഹനാപകടത്തിൽ പരുക്കേറ്റ കണ്ണൂർ ഇരിക്കൂർ സ്വദേശിയായ യുവാവ് ചികിത്സയ്ക്കിടെ മരണമടഞ്ഞു
May 22, 2025, 22:11 IST
കണ്ണൂർ/ ഇരിക്കൂർ : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇരിക്കൂർ അറ്റ്ലസ് ജ്വല്ലറിക്ക് സമീപം വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന പുത്തൻപുരയിൽ മുഹമ്മദ് നമീറാണ്(19) മരിച്ചത്.
ഒന്നര മാസം മുൻപ് കോഴിക്കോട്ടുണ്ടായ വാഹനാപകടത്തിലാണ് നമീറിന് ഗുരുതര പരിക്കേറ്റത്. എളയാവൂർ സി.എച്ച് സെൻ്റർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അപകടത്തിൽ നമീറിൻ്റെ മാതൃസഹോദരിയുടെ മകനായ നാറാത്ത് സ്വദേശിയായ യുവാവ് മരിച്ചിരുന്നു. മജീദിൻ്റെയും ആയിഷയുടെയും മകനാണ്. സഹോദരങ്ങൾ: ആഷിഖ്, ഷരീഫ്.
tRootC1469263">.jpg)


