ആലക്കോട് റോഡിലേക്ക് വീണ യുവാവ് ബസ് കയറി മരിച്ചു
Mar 23, 2026, 00:32 IST
ആലക്കോട് :ആലക്കോട് ടൗണിൽ റോഡിലേക്ക് വീണ യുവാവ് സ്വകാര്യബസ് കയറി മരിച്ചു കോഴിക്കോട് ബേപ്പൂർ സ്വദേശി അബ്ബാസാണ് മരിച്ചത്
ഞായറാഴ്ച്ചവൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം. അബദ്ധത്തിൽ റോഡിൽ വീണ യുവാവിൻ്റെ ദേഹത്തൂടെ അതുവഴി വന്ന സ്വകാര്യ ബസിൻ്റെ മുൻഭാഗം കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അബ്ബാസ് തൽക്ഷണം മരിച്ചു.
ആലക്കോട് പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
.jpg)


