തളിപ്പറമ്പിൽ ഓണാഘോഷ ഡി ജെ പരിപാടിക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

A young man collapsed and died during an Onam celebration DJ event in Taliparamba

തളിപ്പറമ്പ്:  ഓണാഘോഷ ഡി. ജെപരിപാടിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു.  വെള്ളാവിലെ ഷെജു-സുജിത ദമ്പതികളുടെ മകന്‍ നവനീതാ(21)ണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. 

സഹോദരങ്ങള്‍: സങ്കീര്‍ത്ത്, യദുനന്ദ്. തളിപ്പറമ്പിലെ ഓറഞ്ച് ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനാണ്.  വെള്ളാവ് റെഡ്സ്റ്റാറിന്റെ ഓണാഘോഷ പരിപാടിക്കിടെയായിരുന്നു സംഭവം

Tags