പ്രണയനൈരാശ്യം ; തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്

A young man climbed onto the top of a building in Taliparamba after being heartbroken and threatened to commit suicide Pappinissery was climbing onto the top of the Sir Syed Institute building in Taliparamba

തളിപ്പറമ്പിൽ പ്രണയനൈരാശ്യത്തെത്തുടർന്ന് യുവാവ് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടത്തിന് മുകളിൽ കയറിയായിരുന്നു പാപ്പിനിശ്ശേരി സ്വദേശിയായ യുവാവ് പരിഭ്രാന്തി സൃഷ്ടിച്ചത്. പൊലിസും അഗ്നിശമനസേനയും നടത്തിയ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് യുവാവിനെ താഴെയിറക്കിയത്.

tRootC1469263">

 ചൊവ്വാഴ്ച്ച വൈകിട്ടോടെയായിരുന്നു തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് പരിസരത്ത് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പാപ്പിനിശ്ശേരി സ്വദേശിയായ യുവാവ് കോളജ് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. പ്രണയബന്ധത്തിൽ നിന്ന് യുവതി പിന്മാറിയതാണ് യുവാവിനെ ഇത്തരമൊരു കടുംകൈയ്ക്ക് പ്രേരിപ്പിച്ചത്. 

യുവതി നേരിട്ടെത്തി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു യുവാവിന്റെ ആത്മഹത്യാ ഭീഷണി. സംഭവം ശ്രദ്ധയിൽപ്പെട്ട കോളജ് അധികൃതർ ഉടൻതന്നെ പൊലിസിനെയും അഗ്നിശമനസേനയെയും വിവരമറിയിച്ചു. 

സ്ഥലത്തെത്തിയ പൊലിസും അഗ്നിശമനസേനയും നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ഏറെ നേരത്തെ ചർച്ചകൾക്കൊടുവിൽ യുവാവിനെ സുരക്ഷിതമായി താഴെയിറക്കാൻ ഉദ്യോഗസ്ഥർക്കായി.

അപ്പോഴേക്കും ശാരീരികമായി തളർന്ന യുവാവിനെ ഉടൻതന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർനടപടികൾക്കായി യുവാവിനെ പൊലിസ് സംരക്ഷണയിലേക്ക് മാറ്റി.

Tags