കണ്ണൂർ ചമ്പാട് സ്വദേശിയായ വിദ്യാർത്ഥി മാണ്ഡ്യയിൽ മരിച്ചു

A student from Champad Kannur died in Mandya

കണ്ണൂർ/ പാനൂർ: ചമ്പാട് സ്വദേശിയായ വിദ്യാർത്ഥി കർണ്ണാടകയിലെ മാണ്ഡ്യയിൽ മരിച്ചു. ചമ്പാട് പി.എം മുക്കിലെ തയ്യുള്ളതിൽ ഹസൻ - നുസൈബ ദമ്പതികളുടെ മകൻ ഫഹദ് അലൻ ഷദാൻ (19) ആണ് മരണപ്പെട്ടത്. 

മാണ്ഡ്യ സെൻ്റ് തോമസ് കോളേജ് ഒന്നാം വർഷ ബികോം  വിദ്യാർത്ഥിയാണ്. കഴിഞ്ഞ ദിവസം രാത്രി  അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കുടുംബത്തോടൊപ്പം മാണ്ഡ്യയിലാണ് താമസം.

പിതാവ് ഹുസൈൻ മാന്ധ്യയിൽ ഹോട്ടൽ നടത്തി വരിയാണ്. സഹോദരി: ഷിറാന. മൃതദേഹം നാട്ടിലെത്തിച്ച് പൊന്ന്യം പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.

Tags