കണ്ണൂരിൽ നാട്ടുകാർ നടത്തിയ പൊതുശുചീകരണത്തിനിടെ കുളത്തിൽ വീണ് രണ്ടാം ക്ളാസുകാരി മരിച്ചു

A second grade girl died after falling into a pond during a community cleanup drive in Kannur

കൂത്തുപറമ്പ്: കണ്ണൂർ ജില്ലയിലെ പിണറായി പഞ്ചായത്തിലെ എരുവട്ടി പാനുണ്ടയിൽ നാട്ടുകാർ നടത്തിയ പൊതു ശുചീകരണ പ്രവൃത്തിയിൽ ഏർപ്പെട്ട വിദ്യാർത്ഥിനി കുളത്തിലെ ചെങ്കൽ പടവിൽ തലയിടിച്ചു വീണു മരിച്ചു

പാനുണ്ടയിലെ രഞ്ജിത്ത്-മഫീദ ദമ്പതികളുടെ മകൾ മിർസ (7) യാണ് മരിച്ചത്. രണ്ടാം ക്ളാസ് വിദ്യാർത്ഥിനിയാണ് മിർസ . ഞായറാഴ്ച്ച രാവിലെ ഏഴുമണിയോടെയാണ് അപകടം. 

വെള്ളമില്ലാത്ത കുളത്തിൽ കുട്ടി അബദ്ധത്തിൽ തലയിടിച്ചു വീഴുകയായിരുന്നു ഉടൻ നാട്ടുകാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല എല്ലാ ഞായറാഴ്ച്ചയും നാട്ടുകാർ പാനുണ്ട പ്രദേശത്ത് ശുചീകരണം നടത്താറുണ്ടായിരുന്നു. പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Tags