കണ്ണൂരിൽ പെരുമ്പാമ്പിനെ റോഡിൽ ചത്ത നിലയിൽ കണ്ടെത്തി
Nov 12, 2024, 11:10 IST
കണ്ണൂർ: പെരുമ്പാമ്പിനെ റോഡിൽ ചത്ത നിലയിൽ കണ്ടെത്തി. ദേശീയ പാതയിൽ തളാപ്പ് നെക്സഷോറൂമിന് മുൻവശത്തായി ഡിവൈഡറിനടുത്തായാണ് തല ഭാഗത്ത് ക്ഷതമേറ്റ നിലയിൽ ചത്ത പെരുമ്പാമ്പിനെ കാണപ്പെട്ടത്.
ഇന്നലെ രാത്രിയിൽ അജ്ഞാത വാഹനം പെരുമ്പാമ്പിന്റെ തലയുടെ ഭാഗത്ത് കയറി ചത്തതാവാമെന്നാണ് സംശയം. കാലത്ത് പരിസരത്തുള്ളവർ വിവരമറിയിച്ചതിനെ തുടർന്ന് കോർപറേഷൻ ശുചീകരണ വിഭാഗവും പാമ്പ് പിടുത്തക്കാരും എത്തി ചത്ത പെരുമ്പാമ്പിനെ റോഡിൽ നിന്ന് മാറ്റുകയായിരുന്നു.