കണ്ണൂർ മട്ടന്നൂരിൽ ടർഫിൽ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ പ്ളസ് വൺ വിദ്യാർത്ഥി ചികിത്സയ്ക്കിടെ മരിച്ചു

A Plus One student who collapsed while playing on the turf in Mattannur, Kannur, died during treatment

 മട്ടന്നൂർ : ടർഫ് കോർട്ടിൽ കളിക്കുന്നിതിനിടെ കുഴഞ്ഞുവീണ വിദ്യാർത്ഥി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചു.
മട്ടന്നൂർ അയ്യല്ലൂർ 'ശിവദം' ഹൗസിൽ ശിവദേവാ(16) ണ് ടർഫ് കോർട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണത്.

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെയാണ് മരിച്ചത്. മട്ടന്നൂർ ശങ്കര വിദ്യാപീഠം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. അച്ഛൻ: കെ രതീശൻ (മട്ടന്നൂർ എയർപോർട്ട്). അമ്മ: ശ്രീനിഷ. സഹോദരി: പാർവതി (മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനി).

tRootC1469263">

Tags