കണ്ണൂർ സിറ്റിയിൽ ദുരൂഹ സാഹചര്യത്തിൽ ഇതര സംസ്ഥാനക്കാരൻ മരിച്ച നിലയിൽ
Aug 10, 2025, 22:43 IST
കണ്ണൂർ: കണ്ണൂർ സിറ്റിയിൽ ദുരൂഹ സാഹചര്യത്തിൽ ഇതര സംസ്ഥാനക്കാരൻ മരിച്ച നിലയിൽ. ആയിക്കര മുഹ് യുദ്ദീൻ പള്ളിക്ക് സമീപത്തെ ഒരു വാടക വീടിൻ്റെ മുകൾ ഭാഗത്താണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ മുറിവേറ്റ പാടുണ്ട്.
ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് സംശയിക്കുന്നു. മൃതദേഹത്തിന് ഒരു ദിവസത്തിൽ കൂടുതൽ പഴക്കമുണ്ട്. കണ്ണൂർ സിറ്റി പോലീസ് ഇൻസ്പെക്ടർ സനിൽകുമാറിന്റെനേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
tRootC1469263">.jpg)


